Top

‘അടിക്ക് തിരിച്ചടി’; 23 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റി ഇന്ത്യ, റൂട്ടും പുറത്ത്

രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ബേണ്‍സ്, സിബ്ലി എന്നിവര്‍ക്കൊപ്പം ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും കൂടാരം കയറിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ബേണ്‍ലി പൂജ്യനായി മടങ്ങിയപ്പോള്‍ ആറ് റണ്‍ മാത്രമാണ് ജോ റൂട്ട് നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 329 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം […]

14 Feb 2021 12:20 AM GMT

‘അടിക്ക് തിരിച്ചടി’; 23 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റി ഇന്ത്യ, റൂട്ടും പുറത്ത്
X

രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ബേണ്‍സ്, സിബ്ലി എന്നിവര്‍ക്കൊപ്പം ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും കൂടാരം കയറിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ബേണ്‍ലി പൂജ്യനായി മടങ്ങിയപ്പോള്‍ ആറ് റണ്‍ മാത്രമാണ് ജോ റൂട്ട് നേടിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 329 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം ആറ് വിക്കറ്റ് 300 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അപരാജിത അര്‍ധസെഞ്ച്വറിയുമായി(58) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിളങ്ങിയെങ്കിലും വാലറ്റത്തിന്റെ പിന്തുണ ലഭിച്ചില്ല. ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നേരത്തെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും(161), അജിന്‍ക്യ രെഹാനയുടെ അര്‍ധസെഞ്ച്വറിയുമാണ്(67) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മോയീന്‍ അലി നാലും ഓലി സ്‌റ്റോണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

നിര്‍ണായകമായ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര, ഷഹബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ മാറ്റിനിര്‍ത്തി. പകരം അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം നല്‍കി. നേരത്തെ ടീമിലെ ഏക റ്വിസ്റ്റ് സ്പിന്നറായ കുല്‍ദീപിന് ആദ്യ ടെസ്റ്റില്‍ അവസരം നല്‍കാതിരുന്നത് വിവാദമായിരുന്നു.

Next Story

Popular Stories