Top

‘ലോകകപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീം ഇന്ത്യ’; പ്രവചനം ഇംഗ്ലീഷ് പാളയത്തില്‍ നിന്ന്

ട്വന്റി 20 ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുന്‍നായകന്‍ മൈക്ക് അതേര്‍ട്ടണ്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ മുന്‍നിര ബൗളര്‍മാരില്ലാതെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ വിജയിച്ചിരുന്നു. പിന്നാലെയാണ് മൈക്കിന്റെ പ്രസ്താവന. ”ഇന്ത്യക്ക് തന്നെയാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നേടാനുള്ള സാധ്യത. ഐപിഎല്ലിന്റെയും ഇന്ത്യയില്‍ നടക്കുന്ന ടി20 മത്സരങ്ങളുടെയും പരിചയസമ്പത്ത് കോഹ്‌ലിക്കും സംഘത്തിനുണ്ട്. മൂന്ന് മുന്‍നിര ബൗളര്‍മാരില്ലാതെയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ട്വന്റി20 ടീമായ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്. നാട്ടില്‍ […]

21 March 2021 9:09 AM GMT
അൻഷിഫ് ആസ്യ മജീദ്

‘ലോകകപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീം ഇന്ത്യ’; പ്രവചനം ഇംഗ്ലീഷ് പാളയത്തില്‍ നിന്ന്
X

ട്വന്റി 20 ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുന്‍നായകന്‍ മൈക്ക് അതേര്‍ട്ടണ്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ മുന്‍നിര ബൗളര്‍മാരില്ലാതെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ വിജയിച്ചിരുന്നു. പിന്നാലെയാണ് മൈക്കിന്റെ പ്രസ്താവന.

”ഇന്ത്യക്ക് തന്നെയാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നേടാനുള്ള സാധ്യത. ഐപിഎല്ലിന്റെയും ഇന്ത്യയില്‍ നടക്കുന്ന ടി20 മത്സരങ്ങളുടെയും പരിചയസമ്പത്ത് കോഹ്‌ലിക്കും സംഘത്തിനുണ്ട്. മൂന്ന് മുന്‍നിര ബൗളര്‍മാരില്ലാതെയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ട്വന്റി20 ടീമായ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്. നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റാണെന്ന ആനുകൂല്യവും ഇന്ത്യക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസും ഇന്ത്യക്കൊപ്പം അപകടകാരികളായ ടീമാണ്. എന്നാല്‍ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ ഇന്ത്യ എന്നു തന്നെയാവും പറയുക”.

മൈക്ക് അതേര്‍ട്ടണ്‍

2021 ഒക്‌ടോബറിലാണ് ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറുക. ഐപിഎല്ലിന് ശേഷമാവും ടൂര്‍ണമെന്റ്. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന യുവനിരയുമായിട്ടാവും ഇത്തവണ ഇന്ത്യ ലോകകപ്പ് മത്സരങ്ങള്‍ക്കിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

Popular

    Next Story