Top

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; പൗരത്വത്തില്‍ മതം കൂട്ടിക്കലര്‍ത്തിയെന്ന് വിമര്‍ശനം

2020 ലെ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ രണ്ടു സ്ഥാനം പിന്നിലേക്ക്. 53ാം സ്ഥനമാണ് ഇന്ത്യക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. 2019 ല്‍ 51 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് പട്ടിക പുറത്തു വിട്ടത്. പൗരാവകാശങ്ങള്‍ക്കും മേലുള്ള നിയന്ത്രണവും ഔദ്യോഗിക തലത്തില്‍ ജനാധിപത്യത്തില്‍ നിന്നുമുള്ള പിന്‍മാറ്റവുമാണ് സൂചികയില്‍ പിന്നോട്ട് പോവാനുള്ള കാരണമായി പറയുന്നത്. ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും കാരണമായി പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വത്തില്‍ മതം ഒരു ഘടകമായി കൊണ്ടുവന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ല്‍ 27ാം […]

3 Feb 2021 10:22 AM GMT

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; പൗരത്വത്തില്‍ മതം കൂട്ടിക്കലര്‍ത്തിയെന്ന് വിമര്‍ശനം
X

2020 ലെ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ രണ്ടു സ്ഥാനം പിന്നിലേക്ക്. 53ാം സ്ഥനമാണ് ഇന്ത്യക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. 2019 ല്‍ 51 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് പട്ടിക പുറത്തു വിട്ടത്.

പൗരാവകാശങ്ങള്‍ക്കും മേലുള്ള നിയന്ത്രണവും ഔദ്യോഗിക തലത്തില്‍ ജനാധിപത്യത്തില്‍ നിന്നുമുള്ള പിന്‍മാറ്റവുമാണ് സൂചികയില്‍ പിന്നോട്ട് പോവാനുള്ള കാരണമായി പറയുന്നത്. ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും കാരണമായി പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വത്തില്‍ മതം ഒരു ഘടകമായി കൊണ്ടുവന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2014 ല്‍ 27ാം സ്ഥാനത്തായിരുന്നു റാങ്കില്‍ ഇന്ത്യയുടെ സ്ഥാനം. 2020 ല്‍ ഇത് പിന്നോട്ടടിച്ച് 53ാം സ്ഥാനത്തെത്തി. 2014 ല്‍ ജനാധിപത്യ രാജ്യങ്ങളുടെ റാങ്കില്‍ 7.92 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 2019 ല്‍ ഇത് 6.9 ആയി. 2020 ല്‍ ഇത് വീണ്ടും കുറഞ്ഞ് 6.61 ആയി.

നോര്‍വെയാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത്. പിന്നാലെ സ്വീഡന്‍, ന്യൂസിലാന്‍ഡ്, കാനഡ, അയര്‍ലന്റ് എന്നീ രാജ്യങ്ങളും ഇടം നേടി. സൂചികയില്‍ പാകിസ്താന്‍ 105ാം സ്ഥാനത്താണ്. ഭൂട്ടാന്‍ 84ാം സ്ഥാനത്തും, ബംഗ്ലാദേശ് 76ാം സ്ഥാനത്തുമാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും രാജ്യങ്ങളിലെ പൗരാവകാശങ്ങളെ ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story