Top

‘ഒറ്റയാള്‍ പടനയിച്ച് ശ്രേയസ്’; ഇന്ത്യയെ 124 റണ്‍സിലൊതുക്കി ആര്‍ച്ചറും സംഘവും

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 124 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍(48 പന്തില്‍ 67) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 8 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്‌സ്. ഋഷഭ് പന്ത് 21 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 19 റണ്‍സും അടിച്ചെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍ 3 വിക്കറ്റെടുത്തു. രണ്ടാം ഓവറില്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന്(1) ബൗള്‍ഡ് ചെയ്ത ജോഫ്രാ ആര്‍ച്ചറാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ നായകന്‍ വിരാട് […]

12 March 2021 9:47 AM GMT

‘ഒറ്റയാള്‍ പടനയിച്ച് ശ്രേയസ്’; ഇന്ത്യയെ 124 റണ്‍സിലൊതുക്കി ആര്‍ച്ചറും സംഘവും
X

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 124 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍(48 പന്തില്‍ 67) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 8 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്‌സ്. ഋഷഭ് പന്ത് 21 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 19 റണ്‍സും അടിച്ചെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍ 3 വിക്കറ്റെടുത്തു.

രണ്ടാം ഓവറില്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന്(1) ബൗള്‍ഡ് ചെയ്ത ജോഫ്രാ ആര്‍ച്ചറാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയെ(0) ആദില്‍ റഷീദും വീഴ്ത്തി. ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ തുടങ്ങി നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

നിര്‍ണായകമായ മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്തേക്ക് കെ.എല്‍ രാഹുലിനെയും ശിഖര്‍ ധവാനെയും പരിഗണിച്ച മാനേജ്‌മെന്റ് ഹിറ്റ്മാന് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയിട്ടില്ല. മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍

ഇംഗ്ലണ്ട് ടീം

ജാസന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Next Story

Popular Stories