Top

കൊവിഡ് 19: 2.59 ലക്ഷം കവിഞ്ഞ് പ്രതിദിന രോഗികൾ; പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി ഐസിഎസ്ഇ (ICSE)

11 ആം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനുള്ള നിർദേശവും കൗൺസിൽ നൽകിയിട്ടുണ്ട്.

20 April 2021 12:05 AM GMT

കൊവിഡ് 19: 2.59 ലക്ഷം കവിഞ്ഞ് പ്രതിദിന രോഗികൾ; പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി ഐസിഎസ്ഇ (ICSE)
X

ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ ഇന്ത്യയിൽ 1,761 ആയി. പ്രതിദിന കൊവിഡ് രോഗികൾ 2.59 ലക്ഷത്തിലധികം റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 1.53 കോടിയിലധികമാണ്.

ഈ സാഹചര്യത്തിൽ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷകളും (CISCE) റദ്ദാക്കിയിട്ടുണ്ട്. 10 ആം ക്ലാസ്സിലെ ഐസിഎസ്ഇ (ICSE) ബോർഡ് പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള മുൻ തീരുമാനം പിൻവലിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 11 ആം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനുള്ള നിർദേശവും കൗൺസിൽ നൽകിയിട്ടുണ്ട്. എന്നാൽ 12ആം ക്ലാസ്സിന്റെ പരീക്ഷയുടെ കാര്യത്തിൽ തീരുമാനമൊന്നും ഇനിയും ആയിട്ടില്ല.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,644 പേരാണ് കൊവിഡ് ബാധിതരായത്. വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ.

കൊവിഡ് തീവ്രമായ മഹാരാഷ്ട്രയിൽ 58,924 പുതിയ കൊറോണ വൈറസ് കേസുകളും 351 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ സാഹചര്യം കണക്കിലെടുത്തു ഡൽഹിയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. എല്ലാ സ്വകാര്യ ഓഫീസുകൾക്കും വീട്ടിൽ നിന്ന് പ്രവർത്തിക്കാമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവർത്തിക്കേണ്ടതുള്ളൂ എന്നുമാണ് അധികൃതരുടെ തീരുമാനം. .

Next Story