Top

ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ദലൈലാമയുടെ ജന്മദിനത്തില്‍ അതിര്‍ത്തി ഭേദിച്ചെത്തി പതാകയും ബാനറും പ്രദര്‍ശിപ്പിച്ചു

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശത്ത് വീണ്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രകോപനം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടിബറ്റന്‍ മതനേതാവ് ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വാഹനങ്ങളിലായി ചൈനീസ് സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിന് മുപ്പത് കിലോമീറ്റര്‍ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഡോളി ടാഗോയില്‍ ജൂലൈ ആറിനായിരുന്നു കടന്നു കയറ്റം […]

13 July 2021 12:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ദലൈലാമയുടെ ജന്മദിനത്തില്‍ അതിര്‍ത്തി ഭേദിച്ചെത്തി പതാകയും ബാനറും പ്രദര്‍ശിപ്പിച്ചു
X

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശത്ത് വീണ്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രകോപനം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടിബറ്റന്‍ മതനേതാവ് ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വാഹനങ്ങളിലായി ചൈനീസ് സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഡാക്കിന് മുപ്പത് കിലോമീറ്റര്‍ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഡോളി ടാഗോയില്‍ ജൂലൈ ആറിനായിരുന്നു കടന്നു കയറ്റം റിപ്പോര്‍ട്ട് ചെയ്തത്. അന്നേ ദിവസം തന്നെയായിരുന്നു ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ 86ാം ജന്മദിനം ആഘേഷിച്ചതും. ഇതേ ദിവസം ഡോളി ടാഗോയില്‍ എത്തിയ സംഘം ഏകദേശം മുപ്പത് മിനിറ്റോളം പ്രദേശത്ത് ചിലവഴിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. സംഭവത്തെ ഗൗരവമായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന സൂചനയാണ് ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉള്ളത്. ഡെംചോക്ക് പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ത്യന്‍ പട്രോളിംഗിനെ ചൈനീസ് സേന തടസ്സപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചയും നടക്കുന്നുണ്ട്.

ദലൈലാമയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെ നേരത്തെയും ചൈനീസ് ട്രൂപ്പുകള്‍ ഇന്ത്യന്‍ ഭാഗത്ത് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ പധാനമന്ത്രി നരേന്ദ്രമോദി ദലൈലാമ ടെലിഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നിരുന്നു. ചൈനയുടെ കണ്ണിലെ പ്രധാന കരടായ ദലൈലാമയോട് ഇന്ത്യയ്ക്കുള്ള അടുപ്പത്തില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ട്. ദലൈലാമയ്ക്ക് ആശംസയര്‍പ്പിച്ച പ്രധാന മന്ത്രി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പക്ഷേ ആശംസ അറിയിച്ചിരുന്നില്ല.

(ഫോട്ടോ കടപ്പാട് ടൈസ് നൗ)

Next Story