Top

കൊവിഡ് വാക്‌സിന്‍: ശനിയാഴ്ച്ച മുതല്‍ രാജ്യവ്യാപക ഡ്രൈ റണ്‍

ഓക്‌സ്ഫോര്‍ഡ് വാക്‌സിനുള്ള അടിയന്തിര അനുമതി ഉടന്‍ ലഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ രാജ്യവ്യാപകമായി വാക്‌സിന്റെ ഡ്രൈ റണ്‍ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനുവരി രണ്ട് മുതലാണ് ഡ്രൈ റണ്‍ നടത്തുക.

31 Dec 2020 5:53 AM GMT

കൊവിഡ് വാക്‌സിന്‍: ശനിയാഴ്ച്ച മുതല്‍ രാജ്യവ്യാപക ഡ്രൈ റണ്‍
X

ഓക്‌സ്ഫോര്‍ഡ് വാക്‌സിനുള്ള അടിയന്തിര അനുമതി ഉടന്‍ ലഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ രാജ്യവ്യാപകമായി വാക്‌സിന്റെ ഡ്രൈ റണ്‍ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനുവരി രണ്ട് മുതലാണ് ഡ്രൈ റണ്‍ നടത്തുക. ഇത് രണ്ടാം തവണയാണ് രാജ്യം ഡ്രൈ റണ്‍ നടത്താന്‍ ഒരുങ്ങുന്നത്.

ഡിസംബര്‍ 28, 29 തിയതികളിലായി നാല് സംസ്ഥാനങ്ങളിലായാണ് ആദ്യ ഡ്രൈ റണ്‍ സംഘടിപ്പിച്ചിരുന്നത്. ഇത് വിജയിച്ചതിനെ തുടര്‍ന്നാണ് രാജ്യവ്യപകമായി നടത്താനുള്ള തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുന്നത്. നാല് സംസ്ഥാനങ്ങളിലുമായി നടന്ന ഡ്രൈ റണില്‍ പങ്കെടുത്തവര്‍ അതില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

വാക്‌സിന്‍ ഉപയോഗം കൊണ്ട് 80 ശതമാനവും രോഗ സാധ്യതയെ പിടിച്ച് നിര്‍ത്താനാകുമെന്നൈാണ് പ്രതീക്ഷിക്കുന്നതെന്ന ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലപം തെരഞ്ഞെടുക്കപ്പെടുത്ത സ്ഥ്‌ലങ്ങളിലായിരിക്കും ഡ്രൈ റണ്‍ നടത്തുന്നത്. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളും ഡ്രൈ റണ്ണിനായി തെരഞ്ഞെടുക്കാം.

രാജ്യത്തിന് പുതുവത്സര സമ്മാനമായി കൊവിഡ് വാക്സിനുള്ള അംഗീകാരം ലഭിച്ചേക്കും എന്ന സൂചന നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമിനി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച്ച ചേര്‍ന്ന വിദഗ്ദ സമിതിയുടെ വെബിനാറിന് ശേഷമായിരുന്നു ഡോ. സോമിനിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ചയോടെ വ്യക്തതവരുമെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ രാജ്യം അധികം വൈകാതെ വാക്സിനേഷനിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. അതിന്റെ അവസാന ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ കടന്ന് പോയികൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച വാക്സിന്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കണമെന്ന ആവശ്യം പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച്ച വിദഗ്ദ സമിതിയ്ക്ക് മുമ്പില്‍ വെച്ചിരുന്നു. പിന്നാലെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്.

Next Story