Top

യുകെയുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്ത്യ

യുകെയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് യാത്രാ വിലക്ക്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്രാരും വിമാനത്താവളത്തിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാവണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന എല്ലാ വിമാനയാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. നേരത്തെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, അയര്‍ലന്റ്, ഓസ്ട്രിയ, […]

21 Dec 2020 5:03 AM GMT

യുകെയുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്ത്യ
X

യുകെയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് യാത്രാ വിലക്ക്.

ചൊവ്വാഴ്ച അര്‍ധരാത്രിക്കു മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്രാരും വിമാനത്താവളത്തിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാവണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന എല്ലാ വിമാനയാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

നേരത്തെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, അയര്‍ലന്റ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനു പുറമെ തുര്‍ക്കി, സ്വിറ്റ്സര്‍ലന്റ്, കാനഡ, ഇസ്രായേല്‍, ഇറാന്‍, ക്രൊയേഷ്യ, അര്‍ജന്റീന, ചിലി, മൊറോകോ, കുവൈറ്റ്, സൗദി തുടങ്ങിയ രാജ്യങ്ങളും യുകെയിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

അതിര്‍ത്തികള്‍ അടയ്ക്കുന്നത് ബ്രിട്ടനില്‍ നിന്നും കൊവിഡ് വാക്സിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിന് തടസ്സമാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വാക്സിന്‍ എത്തിക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് ബ്രിട്ടന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ് പറഞ്ഞത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് അറിയിച്ചത്. ആദ്യ വൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസ്. അതേസമയം, ഇത് എത്രമാത്രം മാരകമാണെന്നോ മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

Next Story