Top

‘ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം, സ്ത്രീകളും കുട്ടികളും മരിക്കുന്നു’; നിലപാട് വ്യക്തമാക്കി ഇന്ത്യ

പലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ടസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി. ആക്രമണങ്ങള്‍ നിയന്ത്രണാതീതമായി മാറിയെന്നും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകുമുന്‍പ് ഇരുവിഭാഗവും അക്രമം അവസാനിപ്പിക്കണമെന്ന് ടിഎസ് തിരുമൂര്‍ത്തി യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ”ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഗാസയിലേക്കുള്ള പ്രതികാര ആക്രമണങ്ങള്‍ എന്നിവ വന്‍ദുരിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നുണ്ട്. ഇസ്രായേല്‍ പലസ്തീന് മേലുള്ള ആക്രമണവും ഗാസയില്‍ നിന്ന് റോക്കറ്റാക്രമണവും അവസാനിപ്പിക്കണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.” ജറുസലേമില്‍ തത്സ്ഥിതി തുടരണമെന്നും […]

17 May 2021 4:13 AM GMT

‘ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം, സ്ത്രീകളും കുട്ടികളും മരിക്കുന്നു’; നിലപാട് വ്യക്തമാക്കി ഇന്ത്യ
X

പലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ടസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി. ആക്രമണങ്ങള്‍ നിയന്ത്രണാതീതമായി മാറിയെന്നും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകുമുന്‍പ് ഇരുവിഭാഗവും അക്രമം അവസാനിപ്പിക്കണമെന്ന് ടിഎസ് തിരുമൂര്‍ത്തി യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു.

”ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഗാസയിലേക്കുള്ള പ്രതികാര ആക്രമണങ്ങള്‍ എന്നിവ വന്‍ദുരിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നുണ്ട്. ഇസ്രായേല്‍ പലസ്തീന് മേലുള്ള ആക്രമണവും ഗാസയില്‍ നിന്ന് റോക്കറ്റാക്രമണവും അവസാനിപ്പിക്കണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.” ജറുസലേമില്‍ തത്സ്ഥിതി തുടരണമെന്നും തിരുമൂര്‍ത്തി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആഴ്ചകള്‍ നീണ്ടതോടെയാണ് ഇന്ത്യന്‍ പ്രതിനിധിയുടെ പ്രസ്താവന.

അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇരുവിഭാഗവും ആവര്‍ത്തിച്ചു. മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് പലസ്തീന്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍പ്രകാലം 192 പേരാണ് കഴിഞ്ഞദിവസങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടകത്. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇസ്രയേലില്‍ രണ്ടു കുട്ടികളടക്കം 10 പേരാണ് മരിച്ചത്.

Next Story