‘അലുവ പോലെ ഒരു സ്വീറ്റ് സിനിമ’; ഇന്ദ്രജിത്തിനൊപ്പം കൈ കൊടുക്കാൻ ഫ്രൈഡേ ഫിലിംസ്; സംവിധാനം ശ്രീകാന്ത് മുരളി

ഇന്ദ്രജിത്തിനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. നടനും സംവിനോദയാകാനുമായ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ വിജയ് ബാബു പങ്കുവെച്ചത്.

മികച്ച നടൻ, നല്ല മനുഷ്യൻ, പ്രിയ സുഹൃത്ത്. ഫ്രൈഡേ ഫിലിമ്സിന്റെ അടുത്ത ചിത്രം ഇന്ദ്രജിത്ത് സുകുമാരനൊപ്പം. ചിത്രം ഒരുക്കുന്നത് നമ്മുടെ കുടുംബത്തിൽ ഒരാളായ ശ്രീകാന്ത് മുരളിയാണ്. അലുവ പോലെ ഒരു സ്വീറ്റ് സിനിമ

വിജയ് ബാബു

ശ്രീകാന്ത് മുരളിക്കും ഇന്ദ്രജിത്തിനൊപ്പമുള്ള ഫോട്ടോയും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ എടുത്തത് പൂർണ്ണിമ ഇന്ദ്രജിത്ത് ആണെന്നും വിജയ് കൂട്ടിച്ചേർത്തു.

എബിക്ക് ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും വിഷു ദിനത്തിൽ പുറത്തുവിടുമെന്ന് വിജയ് ബാബു അറിയിച്ചു.

ആണും പെണ്ണും എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. തിരക്കഥ ഒരുക്കിയത് സന്തോഷ് ഏച്ചിക്കാനമാണ്. ചിത്രത്തിലെ സംയുക്തയുടെയും ജോജുവിന്റേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംയുക്തയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

Covid 19 updates

Latest News