Top

പന്തിനും വിഹാരിക്കും സെഞ്ച്വറി; ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 472 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 386-4 എന്ന നിലയിലാണ്. ഹനുമ വിഹാരിയും റിഷഭ് പന്തും സെഞ്ച്വറി നേടിയപ്പോള്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഷുബ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഓസിസിനായി മാര്‍ക്ക് സ്‌റ്റെക്കെറ്റീ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് രണ്ടാം ഇന്നിംഗ്‌സില്‍ കണ്ടത്. ഓപ്പണര്‍ പൃത്വി ഷായെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് എത്തിയവരാരും […]

12 Dec 2020 6:02 AM GMT

പന്തിനും വിഹാരിക്കും സെഞ്ച്വറി; ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
X

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 472 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 386-4 എന്ന നിലയിലാണ്. ഹനുമ വിഹാരിയും റിഷഭ് പന്തും സെഞ്ച്വറി നേടിയപ്പോള്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഷുബ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഓസിസിനായി മാര്‍ക്ക് സ്‌റ്റെക്കെറ്റീ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് രണ്ടാം ഇന്നിംഗ്‌സില്‍ കണ്ടത്. ഓപ്പണര്‍ പൃത്വി ഷായെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് എത്തിയവരാരും വിക്കറ്റ് വലിച്ചെറിഞ്ഞില്ല. ഫോമിലുള്ള ഷുബ്മാന്‍ ഗില്‍ വീണ്ടും തിളങ്ങി. മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് സെഞ്ച്വറി പാര്‍ട്ട്ണര്‍ഷിപ്പ്. 65 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. മായങ്ക് 61 റണ്‍സും നേടി.

ക്ലാസ്-മാസ് കൂട്ടുകെട്ട്

നായകന്‍ അജിങ്ക്യ രഹാനെ വീണതോടെയാണ് റിഷഭ് പന്ത് ക്രീസില്‍ എത്തുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ട താരത്തിന്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. എന്നാല്‍ അതിനെല്ലാം മറുപടി നല്‍കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഓസീസ് ബൗര്‍മാര്‍ക്ക് വിഹാരി-പന്ത് കൂട്ടുകെട്ട് തകര്‍ക്കാനായില്ല.

ഒരു വശത്ത് വിഹാരി ക്ലാസ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ പന്ത് ട്വന്റി-20 സ്റ്റൈലിലാണ് ബാറ്റ് വീശിയത്. 194 ബോളില്‍ വിഹാരി 104 റണ്‍സ് നേടി. 13 ഫോറുകള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ പന്ത് നേര്‍ വിപരിതമായ ബാറ്റിംഗിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി പറഞ്ഞത്.

ഏകദിനമെന്നപോലെ ആയിരുന്നു 23-കാരന്റെ തുടക്കം. മെല്ലെ ഓസിസ് ബൗളര്‍മാരെ ശിക്ഷിച്ചു. 43-ാം പന്തിലാണ് താരം അര്‍ദ്ധ സെഞ്ച്വറി തികച്ചത്. പിന്നീട് പന്ത് ഗിയര്‍ മാറ്റി. കളി അവസാനിക്കുന്നതിന് മുന്‍പ് സെഞ്ച്വറിയില്‍ എത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവസാന ഓവര്‍ എത്തുമ്പോള്‍ 19 റണ്‍സ് വേണമായിരുന്നു മൂന്നക്കത്തിലെത്താന്.

90-ാം ഓവര്‍ എറിഞ്ഞ വില്‍ഡര്‍മുത് പന്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അനായാസം ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ ബൗണ്ടറികള്‍ നേടി. നാല് ഫോറും ഒരു സിക്‌സുമടക്കം 22 റണ്‍സ്. രണ്ടാം ദിനം കളിയവസാനിച്ചപ്പോള്‍ പന്തിന്റെ സ്‌കോര്‍ 103ലെത്തി.

Next Story

Popular Stories