Top

എറിഞ്ഞ് പിടിച്ച് ബൗളര്‍മാര്‍; ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം

ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ബൗളിംഗ് നിരയുടെ ഉയര്‍ത്ത് എഴുനേല്‍പ്പിനാണ് കാന്‍ബറ സാക്ഷ്യം വഹിച്ചത്.

4 Dec 2020 6:25 AM GMT

എറിഞ്ഞ് പിടിച്ച് ബൗളര്‍മാര്‍; ആദ്യ ട്വന്റി-20യില്‍  ഇന്ത്യക്ക് ജയം
X

ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ബൗളിംഗ് നിരയുടെ ഉയര്‍ത്ത് എഴുനേല്‍പ്പിനാണ് കാന്‍ബറ സാക്ഷ്യം വഹിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാനുള്ള കെല്‍പ്പ് ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിരക്കുണ്ടായിരുന്നു. എന്നാല്‍ യുസുവേന്ദ്ര ചഹലിന്റേയും ടി നടരാജന്റേയും ബൗളിംഗ് മികവിന് മുന്നില്‍ ആതിഥേയര്‍ക്ക് മറുപടി നല്‍കാനായില്ല. ഓസീസിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ 150ല്‍ അവസാനിച്ചു. ഇന്ത്യക്ക് 11 റണ്‍സിന്റെ വിജയം.

162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നായകന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 53 റണ്‍സ് അടിച്ചുകൂട്ടി ഇരുവരും. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് താളം കണ്ടെത്താനാന്‍ അനുവദിക്കാതെ ഫിഞ്ച് ആക്രമിച്ചു കളിച്ചു. എന്നാല്‍ ഫിഞ്ചിനെ ഹാര്‍ദിക്ക് പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ച് ചഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

പിന്നീട് എത്തിയ സ്റ്റീവ് സ്മിത്തിനെയും ചഹല്‍ പുറത്താക്കി. സഞ്ജു സാംസണ്‍ന്റെ അത്യുഗ്രന്‍ ക്യാച്ചാണ് വിക്കറ്റ് സമ്മാനിച്ചത്. ഏകദിന പരമ്പരയില്‍ തിളങ്ങിയ മാക്‌സ്വെല്ലിനെ മടക്കിയാണ് നടരാജന്‍ ട്വന്റി-20യില്‍ തന്റെ വരവറിയിച്ചത്. ഷോര്‍ട്ടും ഹെന്റിക്കസും പതിയെ ഓസീസിനെ കരകയറ്റാന്‍ ശ്രമച്ചെങ്കിലും നടരാജന്‍ വീണ്ടും വില്ലനായി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഓസീസിന്റെ വാലറ്റത്തിന് എത്തിപ്പിടിക്കാവുന്നതിലും അധികമായി ജയിക്കാനാവശ്യമായ റണ്‍സ്. മിച്ചല്‍ സ്വെപ്‌സണിന്റേയും സീന്‍ അബോട്ടിന്റേയും ഇന്നിംഗ്‌സുകള്‍ക്ക് തോല്‍വി ഭാരം കുറക്കാന്‍ മാത്രമെ സാധിച്ചൊള്ളു. മൂന്ന് വിക്കറ്റ് നേടി ഓസ്‌ട്രേലിയയുടെ മുന്‍നിര തകര്‍ത്ത ചഹലാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

Next Story

Popular Stories