Top

ഇന്ത്യക്ക് ഇനി ട്വന്റി-20 പരീക്ഷണം; മത്സരം ജയം സമ്മാനിച്ച കാന്‍ബറയില്‍; പ്രതീക്ഷയോടെ സഞ്ജു

നഷ്ടമായ ഏകദിന പരമ്പരക്ക് പകരം ട്വന്റി-20 പിടിക്കാന്‍ വിരാട് കോഹ്ലിയും സംഘവും ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരക്കാണ് കാന്‍ബറയില്‍ തുടക്കമാകുന്നത്.

3 Dec 2020 9:38 AM GMT

ഇന്ത്യക്ക് ഇനി ട്വന്റി-20 പരീക്ഷണം; മത്സരം ജയം സമ്മാനിച്ച കാന്‍ബറയില്‍; പ്രതീക്ഷയോടെ സഞ്ജു
X

നഷ്ടമായ ഏകദിന പരമ്പരക്ക് പകരം ട്വന്റി-20 പിടിക്കാന്‍ വിരാട് കോഹ്ലിയും സംഘവും ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരക്കാണ് കാന്‍ബറയില്‍ തുടക്കമാകുന്നത്. രണ്ടും മൂന്നും കളികള്‍ക്ക് സിഡ്ണി വേദിയാകും. കുട്ടിക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്താനാകുന്ന താരങ്ങള്‍ നിരവധിയാണ് ഇന്ത്യന്‍ നിരയിലുള്ളത്.

ബാറ്റിംഗില്‍ മികച്ച തുടക്കം നല്‍കാന്‍ കെഎല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്കെത്തും. ഐപിഎല്ലില്‍ ഉജ്വല ഫോമില്‍ കളിച്ച രാഹുല്‍ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എന്നാല്‍ ഓസിസിനെതിരായ ഏകദിന പരമ്പരയില്‍ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. വിരാട് കോഹ്ലിക്കൊപ്പം ശ്രേയസ് അയ്യരും മധ്യനിരയിലേക്കെത്തും. സഞ്ജു സാംസണിന് അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഓള്‍ റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ സമ്പന്നമാണ്. ഹാര്‍ദിക് പാണ്ഡ്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. പൂര്‍ണമായ ശാരീരിക ക്ഷമത ഇല്ലാത്തതിനാല്‍ ഏകദിനത്തില്‍ കാര്യമായി പന്തെറിയാത്ത ഹാര്‍ദിക് ട്വന്റി-20യില്‍ ബൗളറിന്റെ റോളിലും എത്തിയേക്കും. പാണ്ഡ്യക്ക് പുറമെ ബാറ്റുകൊണ്ടും സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരാണ് രവീന്ദ്ര ജഡേജയും, വാഷിംഗ്ടണ്‍ സുന്ദറും. ഐപിഎല്ലില്‍ കോഹ്ലിയുടെ പ്രധാന ആയുധമായിരുന്നു സുന്ദര്‍.

ജസ്പ്രിത് ബുംറ – ടി നടരാജന്‍ കൂട്ടുകെട്ടിനെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എങ്ങനെ അതിജീവിക്കും എന്ന് കണ്ടറിയണം. ചെറിയ ഫോര്‍മാറ്റില്‍ ബുംറയോളം അപകടകാരിയായ ബൗളര്‍മാര്‍ ഇല്ല എന്ന് തന്നെ പറയാം. കൂടെ ‘യോര്‍ക്കര്‍ കിങ്’ കൂടെ ചേരുമ്പോള്‍ ബൗളിംഗ് നിരയുടെ ശക്തി ഇരട്ടിക്കും. മൊഹമ്മദ് ഷമിക്ക് പകരം ദീപക് ചഹറിനാണ് സാധ്യത. ന്യൂ ബോളില്‍ ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും ചഹറിന് താളം കണ്ടെത്താനായിട്ടുണ്ട്.

മറുവശത്ത് ഡേവിഡ് വാര്‍ണറുടെ അഭാവം ആയിരിക്കും ഓസിസിന്റെ പ്രധാന തലവേദന. കമ്മിന്‍സിന് വിശ്രമം നല്‍കിയത് ജോഷ് ഹേസല്‍വുഡിന്റെ ജോലി ഭാരം വര്‍ദ്ധിപ്പിക്കും.

Next Story

Popular Stories