Top

വെയ്ഡും ‘ലൈഫ് കിട്ടിയ’ മാക്‌സ്വെല്ലും തിളങ്ങി; ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം.

8 Dec 2020 4:27 AM GMT

വെയ്ഡും ‘ലൈഫ് കിട്ടിയ’ മാക്‌സ്വെല്ലും തിളങ്ങി; ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം
X

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മാത്യു വെയ്ഡിന്റേയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റേയും മികവിലാണ് ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. വെയ്ഡ് 80ഉം മാക്‌സ്വെല്‍ 54 റണ്‍സുമെടുത്ത് പുറത്തായി. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും, നടരാജനും ഷര്‍ദൂല്‍ ഠാക്കൂറും ഓരൊ വിക്കറ്റും നേടി.

വീണ്ടും ‘ചാര്‍ജ്’ ആയി വെയ്ഡ്

രണ്ടാം ട്വന്റി-20യില്‍ എവിടെ നിര്‍ത്തിയൊ അവിടെ നിന്ന് തന്നെ മാത്യു വെയ്ഡ് തുടങ്ങി. ടീമിലേക്ക് മടങ്ങിയെത്തിയ നായകന്‍ ആരോണ്‍ ഫിഞ്ച് പൂജ്യനായി പവലിയനില്‍ എത്തിയെങ്കിലും വിട്ടു കൊടുക്കാന്‍ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ തയ്യാറായില്ല. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഇത്തവണയും 50 കടന്നു. 34 റണ്‍സും പിറന്നത് വെയ്ഡിന്റെ ബാറ്റില്‍ നിന്നായിരുന്നു. 34-ാം പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വറി തികച്ചു താരം. ഫിഞ്ചിന് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിന് കാര്യമായി സ്‌കോറിംഗിന് വേഗം കൂട്ടാനായില്ലെങ്കിലും മാക്‌സ്വെല്ലിനെ കൂട്ട് പിടിച്ച് വെയ്ഡ് ഓസീസ് വന്‍ സ്‌കോറിലേക്ക് നയിക്കുന്ന കാഴ്ചയാണ് സിഡ്‌നിയില്‍ കണ്ടത്.

ഔട്ട്, നോട്ട് ഔട്ട്; പിന്നെ ‘മാക്‌സ്വെല്‍ ഷൊ’

ഓസിസ് നിരയില്‍ ഏറ്റവും അപകടകാരി ആരെന്ന ചോദ്യത്തിന് ഒരു മറുപടി മാത്രമെ ഉള്ളു, ഗ്ലെന്‍ മാക്‌സ്വെല്‍. ആ മാക്‌സ്വെല്ലിന് ഒരു ലൈഫും നല്‍കി യുസുവേന്ദ്ര ചഹല്‍ മാത്രുകയായി.19 റണ്‍സില്‍ നില്‍കെ സ്വീപ്പിന് ശ്രമിച്ച മാക്‌സ്വെല്ലിന് പിഴച്ചു. പന്ത് കെഎല്‍ രാഹുലിന്റെ കൈകളില്‍ എത്തി. എന്നാല്‍ ചഹല്‍ എറിഞ്ഞ പന്ത് നോ ബോള്‍ ആയി. പിന്നീട് ഇന്ത്യന്‍ ബൗളിംഗ് നിരയെ താരം അറിഞ്ഞ് ശിക്ഷിച്ചു. 36 പന്തില്‍ 54 റണ്‍സ് നേടി മാക്‌സ്വെല്‍ പുറത്താകുമ്പോള്‍ ഓസിസ് സ്‌കോര്‍ 180 കടന്നിരുന്നു.

പറക്കും സഞ്ജു

ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ക്യാച്ച് വിട്ടു കളയുന്നതില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മത്സരിച്ചു. എന്നാല്‍ സഞ്ജു സാസംണെ മറികടക്കാന്‍ മാക്‌സ്വെല്ലിനായില്ല. സിക്‌സെന്നുറപ്പിച്ച പന്താണ് സഞ്ജു ബൗണ്ടറിക്കരികില്‍ തകര്‍പ്പന്‍ സേവ് നടത്തിയത്. ലൈനിലേക്ക് വീഴും മുന്‍പ് തന്നെ താരം പന്ത് പിന്നോട്ട് എറിയുകയായിരുന്നു. ഐപിഎല്ലില്‍ നിരവധി തവണ സഞ്ജു ഇത്തരത്തില്‍ മികച്ച ഫീല്‍ഡിംഗ് കാഴ്ചവെച്ചിട്ടുണ്ട്.

വീണ്ടും ചഹല്‍ തന്നെ പ്രധാന ‘ഇര’

ആദ്യ മത്സരത്തില്‍ കണ്‍കഷന്‍ സബ്‌സറ്റിറ്റൂട്ടായി ഇറങ്ങി ഇന്ത്യയുടെ വിജയശില്‍പിയായി മാറിയ ചഹല്‍ പിന്നീട് നിറം മങ്ങി. അവസാന രണ്ട് കളികളില്‍ എട്ട് ഓവറില്‍ 82 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ചഹലിന്റെ നൊ ബോളിലൂടെ ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. പിന്നീട് ഓസിസ് താരം അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.

Next Story

Popular Stories