Top

ഇത് ഉയര്‍ത്തെഴുന്നേല്‍പ്പ്; മെല്‍ബണില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ

അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണില്‍ ഉയര്‍ത്തെഴുനേറ്റു. ഓസ്‌ട്രേലിയ ഇയര്‍ത്തിയ 70 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനേയും, പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജരായേയും നഷ്ടപ്പെട്ടു. എന്നാല്‍ യുവതാരം ഷുബ്മാന്‍ ഗില്ലും, നായകന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരുടേയും ബാറ്റില്‍ നിന്ന് അനായാസമാണ് ബൗണ്ടറികള്‍ പിറന്നത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സില്‍ […]

28 Dec 2020 10:16 PM GMT

ഇത് ഉയര്‍ത്തെഴുന്നേല്‍പ്പ്; മെല്‍ബണില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ
X

അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണില്‍ ഉയര്‍ത്തെഴുനേറ്റു. ഓസ്‌ട്രേലിയ ഇയര്‍ത്തിയ 70 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനേയും, പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജരായേയും നഷ്ടപ്പെട്ടു. എന്നാല്‍ യുവതാരം ഷുബ്മാന്‍ ഗില്ലും, നായകന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരുടേയും ബാറ്റില്‍ നിന്ന് അനായാസമാണ് ബൗണ്ടറികള്‍ പിറന്നത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 27 റണ്‍സും നേടിയ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയാണ് കളിയിലെ താരം. ജയത്തോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. രണ്ട് റണ്‍സ് ലീഡുമായി ഇറങ്ങിയ ഓസിസിന് 68 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റും നഷ്ടമായി. അരങ്ങേറ്റം കുറിച്ച മൊഹമ്മദ് സിറാജ് രണ്ട് ഇന്നിംഗ്‌സുകളിലുമായി അഞ്ച് വിക്കറ്റ് നേടി.

അരങ്ങേറ്റം മികച്ചതാക്കിയവര്‍

കരിയറിലെ ആദ്യ ടെസ്റ്റ് മത്സരം, അതും കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍. പക്ഷെ ഷുബ്മാന്‍ ഗില്ലെന്ന യുവതാരത്തിന് അത് ഒരു സമ്മര്‍ദ്ദവും നല്‍കിയില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഗില്ലിന് ലൈഫ് കിട്ടിയെങ്കിലും ഓസീസ് ബൗളര്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ താരം തയ്യാറായിരുന്നില്ല. 45 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. അതിജീവിച്ചത് അപകടകരമായ ന്യൂ ബോള്‍ സെഷനും. രണ്ടാം ഇന്നിംഗ്‌സിലും ഗില്‍ തന്റെ മികവ് സ്റ്റാര്‍ക്ക്-കമ്മിന്‍സ്-ഹെയ്‌സല്‍വുഡ് സഖ്യത്തിന് കാണിച്ചു കൊടുത്തു. ഓപ്പണര്‍ മായങ്ക് അഗര്‍വാളും, പൂജാരയും മടങ്ങിയപ്പോള്‍ ഗില്ല് തന്നെയാണ് ടീമിനെ മുന്നിലേക്ക് നയിച്ചത്. സ്‌കോര്‍ ചെയ്തത് ഏകദിന ശൈലിയില്‍ 35 റണ്‍സ്.

മൊഹമ്മദ് ഷമിയുടെ പരുക്കാണ് മൊഹമ്മദ് സിറാജിന് ടീമിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തത്. പരിചിതമല്ലാത്ത പിച്ചില്‍ ആദ്യം താളം കണ്ടെത്താന്‍ സാധിക്കാതെ പോയ വലം കയ്യന്‍ ബൗളര്‍ പതിയെ തന്റെ ആയുധങ്ങള്‍ പ്രയോഗിച്ചു. ഓസ്‌ട്രേലിയയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന മാര്‍നസ് ലെബുഷെയ്‌നായിരുന്നു ആദ്യ വിക്കറ്റ്. പിന്നാലെ എത്തിയ ഗ്രീനിനേയും പുറത്താക്കിക്കൊണ്ട് താരം അരങ്ങേറ്റം ഗംഭീരമാക്കി. രണ്ടാം ഇന്നിംഗ്‌സും സിറാജ് ഗംഭീരമാക്കി. ഇത്തവണ ഇരകളായത് ട്രാവിസ് ഹെഡ്, ഗ്രീന്‍, നാഥാന്‍ ലിയോണ്‍ എന്നിവര്‍. രണ്ട് ഇന്നിംഗ്‌സുകളിലുമായി അഞ്ച് വിക്കറ്റ് സ്വന്തം.

ഇന്ത്യക്ക് സ്വന്തമായ ആദ്യ ദിനം

ആദ്യ ടെസ്റ്റില്‍ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയുമായി അജിങ്ക്യ രഹാനയുടെ നേതൃത്ത്വത്തില്‍ മെല്‍ബണില്‍ ഇറങ്ങിയ ഇന്ത്യക്ക് സ്വന്തമായിരുന്നു ആദ്യ ദിനം. ഒരു സെഷനിലും ഓസിസിന് ഇന്ത്യയെ മറികടക്കാനായില്ല. ജസ്പ്രിത് ബുംറ രവിചന്ദ്രന്‍ അശ്വിന്‍ കൂട്ടുകെട്ട് വീണ്ടും മികവ് തെളിയിച്ചു. ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റാണ് നേടിയത്. മാര്‍നസ് ലെബുഷെയ്നിനേയും, ക്യാമറുണ്‍ ഗ്രീനിനേയും പവലിയനിലേക്ക് മടക്കി മൊഹമ്മദ് സിറാജ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 48 റണ്‍സെടുത്ത ലെബുഷെയ്നും 38 റണ്‍സെടുത്ത ട്രാവിസ് ഹെഡും മാത്രമാണ് ആതിഥേയര്‍ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടു.എന്നാല്‍ തുടക്കക്കാരനായ യുവതാരം ഷുബ്മാന്‍ ഗില്ലും, ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് അപകടങ്ങള്‍ ഇല്ലാതെ ആദ്യ ദിനം അവാനിപ്പിച്ചു.

മുന്നില്‍ നിന്ന് നയിച്ച നായകന്‍

ഓസ്ട്രേലിയക്ക് എതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയ രണ്ടാം ദിനം. നായകന്‍ അജിങ്ക്യ രഹാനയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. രഹാനയുടെ ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്. ഓസ്ട്രേലിയക്കെതിരെ രണ്ടാമത്തേതും. മറ്റൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങിയ മുന്നില്‍ നിന്ന് തന്നെ നയിച്ചു രഹാനെ. അഞ്ചാമനായി ഇറങ്ങിയ ഹനുമാ വിഹാരിയേയും പിന്നീട് ഋഷഭ് പന്തിനേയും കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട്. രവീന്ദ്ര ജഡേജ ക്രീസിലെത്തിയതോടെ ഇന്ത്യ സമ്പൂര്‍ണ ആധിപത്യത്തിലേക്ക് നീങ്ങി. രണ്ടാം ദിനം രഹാനെ സെഞ്ച്വറിയും തികച്ചു.

മുന്‍നിര തകര്‍ന്ന ഓസീസ്

സ്റ്റീവ് സ്മിത്ത് എന്ന വലം കയ്യന്‍ ബാറ്റ്സ്മാനെ ഓസ്ട്രേലിയ ഇന്ന് എത്രമാത്രം ആശ്രയിക്കുന്നുണ്ട് എന്ന് രണ്ട് ഇന്നിംഗ്‌സുകളും ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ആതിഥേയര്‍ 195ല്‍ പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമാണ് സ്മിത്തിന് നേടാനായത്. ഓസ്ട്രേലിയ വീണ്ടും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. സ്‌കോര്‍ നാലില്‍ നില്‍കെ ജൊ ബേണ്‍സ് പുറത്തായി. പിന്നീട് മാര്‍നസ് ലെബുഷെയ്നും മാത്യു വെയ്ഡും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിന്റെ സ്റ്റമ്പ് തെറുപ്പിച്ച് ജസ്പ്രിത് ബുംറ ഇന്ത്യക്ക് നിര്‍ണായകമായ മുന്‍ തൂക്കം നല്‍കി. 45 റണ്‍സെടുത്ത ക്യാമറൂണ്‍ ഗ്രീനിന്റേയും, 22 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റേയും പ്കടനമാണ് ഓസിസിനെ 200ലെത്തിച്ചത്.

Next Story

Popular Stories