Top

കോഹ്ലി ഇല്ലെങ്കില്‍ കപ്പടിക്കാമെന്ന് കരുതേണ്ട; ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പുമായി നതാന്‍ ലിയോണ്‍

കോഹ്ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ സീരീസിലെ അഭാവം വലിയ നഷ്ടമാണെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

12 Nov 2020 11:04 AM GMT

കോഹ്ലി ഇല്ലെങ്കില്‍ കപ്പടിക്കാമെന്ന് കരുതേണ്ട; ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പുമായി നതാന്‍ ലിയോണ്‍
X

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നത് പരമ്പര സ്വന്തമാക്കാനുള്ള അവസരമായി കാണേണ്ടതില്ലെന്ന് ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നതാന്‍ ലിയോണ്‍. വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുന്നത് എളുപ്പമാക്കില്ലെന്നും അതിന് ഓസ്‌ട്രേലിയല്‍ ടീം കൂടുതല്‍ അധ്വാനിക്കേണ്ടി തന്നെ വരുമെന്നും ലിയോണ്‍ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രധാനപ്പെട്ട ഘടകമാണ് വിരാട് കോഹ്ലിയെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിലും ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളി ചെറുതല്ലെന്ന് ലിയോണ്‍ പറയുന്നു.

‘ വിരാട് കോഹ്ലി അവിടെയുണ്ടാകില്ല എന്നതിന്റെ അര്‍ഥം നമുക്ക് ട്രോഫി ഉയര്‍ത്താനാകുമെന്നല്ല. പൂജാര, രഹാനെ എന്നിവരെ നോക്കൂ, പോരാത്തതിന് അവരുടെ ചില യുവതാരങ്ങളും രംഗത്തുണ്ട്. നമുക്കിത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെ ഏറെ അധ്വാനിക്കേണ്ടതുമുണ്ട്’, ലിയോണ്‍ പറഞ്ഞു.

കോഹ്ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ സീരീസിലെ അഭാവം വലിയ നഷ്ടമാണെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ ജനനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിസിസിഐ അവധി അനുവദിച്ചിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പരമ്പരയുടെ ആദ്യ മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങുക.

Next Story

Popular Stories