Top

ഇഡിക്ക് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാശംങ്ങള്‍ തേടി നോട്ടീസ്

ഇഡിക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. അഞ്ചു വര്‍ഷത്തിനിടെ കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് കിഫ്ബിക്ക് നിര്‍ദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്റെ കാലത്ത് കരാറുകള്‍ക്ക് കിഫ്ബി പണം നല്‍കിയതിന്റെ വിശദാശംങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇഡിയ്ക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പും കിഫ്ബിയില്‍ വിശദമായ പരിശോധനയിലേക്ക് കടക്കുന്നത്. ഫെമ […]

20 March 2021 6:16 AM GMT

ഇഡിക്ക് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതി വകുപ്പും;  പദ്ധതികളുടെ വിശദാശംങ്ങള്‍ തേടി നോട്ടീസ്
X

ഇഡിക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. അഞ്ചു വര്‍ഷത്തിനിടെ കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് കിഫ്ബിക്ക് നിര്‍ദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്റെ കാലത്ത് കരാറുകള്‍ക്ക് കിഫ്ബി പണം നല്‍കിയതിന്റെ വിശദാശംങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.

ഇഡിയ്ക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പും കിഫ്ബിയില്‍ വിശദമായ പരിശോധനയിലേക്ക് കടക്കുന്നത്. ഫെമ ലംഘനം നടത്തിയെന്ന പേരില്‍ കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം നേരത്തെ വിവാദമായിരുന്നു. ഇ ഡി അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം.

കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കിഫ്ബിക്കെതിരെ ഇഡി കേസെടുത്തത്.

Next Story