യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനം ഫലം കാണുന്നുവെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്; ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ കാരണം. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലി മാറിയിരുന്നു. ബംഗാര്മു മണ്ഡലത്തില്‍ ആര്‍ത്തി ബാജ്പെയിയും ഗതംപൂര്‍ മണ്ഡലത്തില്‍ കൃപ ശങ്കറുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് മൂന്നാം സ്ഥാനത്താക്കിയത്. വലിയ തോതിലുള്ള വോട്ട് മറിഞ്ഞുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ […]

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ കാരണം. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലി മാറിയിരുന്നു.
ബംഗാര്മു മണ്ഡലത്തില്‍ ആര്‍ത്തി ബാജ്പെയിയും ഗതംപൂര്‍ മണ്ഡലത്തില്‍ കൃപ ശങ്കറുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് മൂന്നാം സ്ഥാനത്താക്കിയത്.
വലിയ തോതിലുള്ള വോട്ട് മറിഞ്ഞുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ വളരെ ക്രമാനുഗതമായിട്ടുള്ളതും പ്രത്യക്ഷത്തിലുള്ളതായ മാറ്റം കോണ്‍ഗ്രസിനോട് സംസ്ഥാനത്തെ വോട്ടര്‍മാര്‍ കാണിക്കുന്നുണ്ടെന്ന് യുപി കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.
ബിഎസ്പിയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. അവര്‍ക്ക് ബുലന്ദ്ഷഹറില്‍ മാത്രമേ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗതംപൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. അന്ന് എസ്പി പിന്തുണയുണ്ടായിരുന്നു. ബംഗാര്‍മാവുവില്‍ എസ്പിയായിരുന്നു മത്സരിച്ചത്.
ഏഴ് സീറ്റുകളില്‍ ആറ് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ഒരു സീറ്റിലാണ് എസ്പി വിജയിച്ചത്.