Top

‘മൊബൈലില്‍ അണ്‍പാര്‍ലമെന്ററി വാക്കുകളും തര്‍ക്കവും ഇനി വേണ്ട’ ; പെഗാസസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മഹാരാഷ്ട്ര

സര്‍ക്കാര്‍ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ തര്‍ക്കിക്കരുതെന്നും അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഓഫീസ് ആവശ്യങ്ങള്‍ക്ക് കൂടുതലായും ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മൃദുവായ ശബ്ദത്തില്‍ സംസാരിക്കുക, തര്‍ക്കിക്കാന്‍ പാടില്ല, അണ്‍പാര്‍ലമെന്റി വാക്കുകള്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ മുഖ്യനിര്‍ദേശങ്ങളെന്നാണ് ഇത് സംബന്ധിച്ച പ്രസ്സ് റിലീസ് വ്യക്തമാക്കുന്നത്. കൂടാതെ […]

24 July 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മൊബൈലില്‍ അണ്‍പാര്‍ലമെന്ററി വാക്കുകളും തര്‍ക്കവും ഇനി വേണ്ട’ ; പെഗാസസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മഹാരാഷ്ട്ര
X

സര്‍ക്കാര്‍ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ തര്‍ക്കിക്കരുതെന്നും അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഓഫീസ് ആവശ്യങ്ങള്‍ക്ക് കൂടുതലായും ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മൃദുവായ ശബ്ദത്തില്‍ സംസാരിക്കുക, തര്‍ക്കിക്കാന്‍ പാടില്ല, അണ്‍പാര്‍ലമെന്റി വാക്കുകള്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ മുഖ്യനിര്‍ദേശങ്ങളെന്നാണ് ഇത് സംബന്ധിച്ച പ്രസ്സ് റിലീസ് വ്യക്തമാക്കുന്നത്.

കൂടാതെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ടെക്സ്റ്റ് മെസ്സേജ് മാത്രമേ ഉപയോഗിക്കാവൂവെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ഓഫീസ് ആവശ്യത്തിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭാഷയും സമയവും ശ്രദ്ധിക്കണമെന്നും സൂചിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ മറ്റൊരു ഫോണിലാണെങ്കിലും പെട്ടെന്ന് പ്രതികരിക്കണമെന്നും മാര്‍ഗരേഖ ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ കരിവാരിതേക്കപ്പെടാതിരിക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശരേഖയെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. അടുത്ത കാലത്ത് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചതായി കണ്ടെത്തിയതുകൂടിയാണ് ഇത്തരം മാര്‍ഗ നിര്‍ദേശത്തിന് പിന്നില്‍.

Next Story

Popular Stories