Top

വിജയകൊടി പാറിച്ച് ഗുപ്കര്‍ സഖ്യം; ജമ്മുകശ്മീരില്‍ നേട്ടമുണ്ടാക്കാതെ ബിജെപി; സീറ്റ് നില ഇങ്ങനെ

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ഫാറുഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഖുപ്കര്‍ സഖ്യം. ജമ്മുകശ്മീരിലെ 20 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം 13 ജില്ലകളിലും വിജയിച്ചു. ബിജെപി ആറ് ജില്ലകളില്‍ ഒതുങ്ങി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗുപ്കര്‍ സഖ്യം 100 സീറ്റിലാണ് വിജയിച്ചത്. ബിജെപി 74 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 26 സീറ്റും നേടി. 280 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ട് സീറ്റില്‍ ഒഴികെ […]

23 Dec 2020 3:45 AM GMT

വിജയകൊടി പാറിച്ച് ഗുപ്കര്‍ സഖ്യം; ജമ്മുകശ്മീരില്‍ നേട്ടമുണ്ടാക്കാതെ ബിജെപി; സീറ്റ് നില ഇങ്ങനെ
X

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ഫാറുഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഖുപ്കര്‍ സഖ്യം. ജമ്മുകശ്മീരിലെ 20 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം 13 ജില്ലകളിലും വിജയിച്ചു. ബിജെപി ആറ് ജില്ലകളില്‍ ഒതുങ്ങി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗുപ്കര്‍ സഖ്യം 100 സീറ്റിലാണ് വിജയിച്ചത്. ബിജെപി 74 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 26 സീറ്റും നേടി. 280 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ട് സീറ്റില്‍ ഒഴികെ ബാക്കി മുഴുവന്‍ സീറ്റിലും ഫലം പ്രഖ്യാപിച്ചു.

കശ്മീരില്‍ മാത്രം ഗുപകര്‍ സഖ്യം 72 സീറ്റ് നേടിയപ്പോള്‍ ബിജെപി 3 സീറ്റില്‍ ഒതുങ്ങിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. 9 ജില്ലാ കൗണ്‍സിലില്‍ ഖുപ്കര്‍ സഖ്യം ഭരണം ഉറപ്പിച്ചു. എന്നാല്‍ ശ്രീനഗറിലെ കാര്യം പ്രവചനാതീതമാണ്. ഇവിടെ സ്വതന്ത്രനാണ് ലീഡ് ചെയ്തത്. അതിനാല്‍ തന്നെ സ്വതന്ത്രന്‍ ആരെ പിന്തുണക്കും എന്നതില്‍ വ്യക്തതയില്ല.

എന്നാല്‍ ജമ്മുവില്‍ ബിജെപി 71 സീറ്റില്‍ വിജയിച്ചു. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് 45 സീറ്റും ഉറപ്പിച്ചു. ഫലെ വരുന്നതിന് മുമ്പ് തങ്ങളുടെ നിരവധി സ്ഥാനാര്‍ത്ഥികളെ തടങ്കലില്‍ വെച്ചിരുന്നതായി നാഷണല്‍ കോണ്‍ഫറനന്‍സ്, പിഡിപി നേതാക്കള്‍ ആരോപിച്ചു.

വിധി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന ആര്‍ക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനവീകാരമാണെന്ന് ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പറഞ്ഞു. എന്നാല്‍ വിജയാഘോഷത്തില്‍ ഇരുവരും പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവരും ഉണ്ടായിരുന്നില്ല. തങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ അനുവദിച്ചില്ലെന്നായിരുന്നു ആരോപണം.

Next Story