Top

അസമില്‍ ഇനി സോനോവാളോ, ഹിമന്ദ ശര്‍മ്മയോ; മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, കേന്ദ്ര യോഗം അവസാനിച്ചു

ന്യൂഡല്‍ഹി: അസമിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നാളെ അറിയാം. ഞായറാഴ്ച്ച ഗുവാഹത്തിയില്‍ വെച്ച് നിയമസഭ കക്ഷി യോഗം ചേരാന്‍ തീരുമാനമായതായും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നാളെ ലഭിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബിജെപി നേതാവായ ഹിമാന്ദ ബിശ്വ ശര്‍മ്മ എന്നിവര്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിലപാട് […]

8 May 2021 7:41 AM GMT

അസമില്‍ ഇനി സോനോവാളോ, ഹിമന്ദ ശര്‍മ്മയോ; മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, കേന്ദ്ര യോഗം അവസാനിച്ചു
X

ന്യൂഡല്‍ഹി: അസമിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നാളെ അറിയാം. ഞായറാഴ്ച്ച ഗുവാഹത്തിയില്‍ വെച്ച് നിയമസഭ കക്ഷി യോഗം ചേരാന്‍ തീരുമാനമായതായും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നാളെ ലഭിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബിജെപി നേതാവായ ഹിമാന്ദ ബിശ്വ ശര്‍മ്മ എന്നിവര്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ഹിമന്ദ് ശര്‍മ്മ രംഗത്തെത്തിയത്.

ഇരുനേതാക്കളുമായി ദേശീയ നേതാക്കള്‍ പ്രത്യേകം ചര്‍ച്ച നടത്തി. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ഇരു നേതാക്കളും ദേശീയ നേതൃ യോഗത്തിന് ശേഷം പുറത്തേക്കിറങ്ങിയത്. മുഖ്യമന്ത്രി ആരായിരിക്കണം എന്നത് സംബന്ധിച്ചുള്ള സമവായ ചര്‍ച്ചയില്‍ ഇരു നേതാക്കന്മാരും സംതൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിഷയത്തില്‍ ഇനി അസ്വാരസ്യങ്ങള്‍ ഉണ്ടാവില്ലെന്ന് പറയപ്പെടുമ്പോഴും നാളെ എന്ത് തീരുമാനമായിരിക്കും ഉണ്ടാവുക എന്നറിയാനുള്ള ആകാംശയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ഉള്ളത്.

അസമിലെ തദ്ദേശീയര്‍ക്കിടയില്‍ നല്ല സ്വാധീനവും പ്രതിച്ഛായും ഉള്ള വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രികൂടിയായ സോനോവാള്‍. അതേസമയം ശര്‍മ്മയ്ക്ക് പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലുമുള്ള സ്വാധീനത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറുകൂടിയാണ് ഹിമന്ദ് ശര്‍മ്മ.

ALSO READ: ‘നേമത്തെ തോല്‍വിക്ക് പിന്നില്‍ രാജഗോപാലിന്റെ കയ്യിലിരിപ്പ്; പാര വച്ചത് ബിഡിജെഎസ്’; വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു എന്‍ഡിഎ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആരായിരിക്കണം മുഖ്യമന്ത്രിയെന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീടായിരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടി നിലപാട്. കഴിഞ്ഞ തവണ സോനോവാളിനെ മുന്‍നിര്‍ത്തിയായിരുന്നു പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നത്തെ വിജയത്തിന് പിന്നാലെ സോനോവാളിന്റെ നേതൃത്വത്തില്‍ അസമില്‍ സര്‍ക്കാര്‍ രൂപികരിക്കുകയും ചെയ്തിരുന്നു.

അസമില്‍ 126 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണം പിടിച്ചെടുത്തത്. ബിജെപി 60 സീറ്റുകളും സഖ്യ കക്ഷിയായ എജിപി ഒമ്പതും യുപിപിഎല്‍ ആറും സീറ്റുകളുമാണ് നേടിയത്. ഇവിടെ കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായത് 50 സീറ്റുകളാണ്.

ALSO READ: ഏറ്റവും വോട്ട് കൂടിയത് പൂഞ്ഞാറിലും ഉടുമ്പന്‍ ചോലയിലും; 2016ലേക്കാള്‍ 104 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് കൂടുതല്‍ വോട്ട്

Next Story