Top

പ്രണബ് മുഖര്‍ജിയുടെ പുസ്തകം കോണ്‍ഗ്രസിന്റെ എരിതീയില്‍ എണ്ണയൊഴിക്കുമോ? സോണിയക്കും മന്‍മോഹന്‍ സിങിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, പ്രധാനമന്ത്രിയാക്കാത്തതില്‍ വിഷമം

ന്യൂഡല്‍ഹി: അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തോല്‍വികളെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിന് ആക്കം കൂട്ടിയാവും അന്തരിച്ച പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മപുസ്തകം എത്തുന്നതെന്ന് റിപ്പോര്‍ട്ട്. 2004ല്‍ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുന്നതിന് പകരം തന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ 2014ലെ കനത്ത തിരിച്ചടി കോണ്‍ഗ്രസിന് നേരിടേണ്ടി വരില്ലായിരുന്നെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ വിശ്വസിച്ചിരുന്നു എന്നടക്കമുള്ള പ്രസക്ത ഭാഗങ്ങളാണ് പ്രണബിന്റെ പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ അവസാന ഭാഗം പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. പുസ്തകം പുറത്തെത്തുന്നതോടെ കോണ്‍ഗ്രസിലെ കലാപം വലിയ കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ അവഗണിച്ചത് തന്നെയാണ് 2014ലെ […]

11 Dec 2020 11:06 AM GMT

പ്രണബ് മുഖര്‍ജിയുടെ പുസ്തകം കോണ്‍ഗ്രസിന്റെ എരിതീയില്‍ എണ്ണയൊഴിക്കുമോ? സോണിയക്കും മന്‍മോഹന്‍ സിങിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, പ്രധാനമന്ത്രിയാക്കാത്തതില്‍ വിഷമം
X

ന്യൂഡല്‍ഹി: അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തോല്‍വികളെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിന് ആക്കം കൂട്ടിയാവും അന്തരിച്ച പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മപുസ്തകം എത്തുന്നതെന്ന് റിപ്പോര്‍ട്ട്. 2004ല്‍ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുന്നതിന് പകരം തന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ 2014ലെ കനത്ത തിരിച്ചടി കോണ്‍ഗ്രസിന് നേരിടേണ്ടി വരില്ലായിരുന്നെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ വിശ്വസിച്ചിരുന്നു എന്നടക്കമുള്ള പ്രസക്ത ഭാഗങ്ങളാണ് പ്രണബിന്റെ പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ അവസാന ഭാഗം പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. പുസ്തകം പുറത്തെത്തുന്നതോടെ കോണ്‍ഗ്രസിലെ കലാപം വലിയ കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തന്നെ അവഗണിച്ചത് തന്നെയാണ് 2014ലെ പരാജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്ന് പ്രണബ് അടിയുറച്ച് വിശ്വസിച്ചിരുന്നെന്ന് പുസ്തകത്തിന്റെ പ്രസാദകരായ രൂപ പറയുന്നു. മന്‍മോഹന്‍സിങുമായും നരേന്ദ്രമോദിയുമായും ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിബാധിക്കുന്നുണ്ട്.

‘2004ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 201ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം നേരിടേണ്ടി വരില്ലെന്നാണ് ചില നേതാക്കള്‍ പറയുന്നത്. ഞാന്‍ ആ വാദത്തെ ഏറ്റെടുക്കുന്നില്ല. എന്നാല്‍, എന്നെ രാഷ്ട്രപതി സ്ഥാനത്തിരുത്തിയതിന് ശേഷം പാര്‍ട്ടി നേതൃത്വത്തിന് രാഷ്ട്രീയ വീക്ഷണം നഷ്ടപ്പെട്ടെന്നാണ് എന്റെ അടിയുറച്ച വിശ്വാസം. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സഭയില്‍നിന്നുള്ള മന്‍മോഹന്റെ അസാന്നിധ്യം എംപിമാരുമായിട്ടുള്ള വ്യക്തിപരമായ ബന്ധം ഇല്ലാതാവുന്നത് വരെയെത്തി’ പ്രണബ് എഴുതിയതായി വിദഗ്ധര്‍ പറയുന്നു.

2012ല്‍ രാഷ്ട്രപതിയാവുന്നതുവരെ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളിലും പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങിനൊപ്പവും നരേന്ദ്രമോദിക്കൊപ്പവുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രണബ് താരതമ്യപ്പെടുത്തുന്നുണ്ട്.

താന്‍ പ്രധാമന്ത്രിയാവുന്നതില്‍ സോണിയ ഗാന്ധി ഒരിക്കലും വിശ്വാസമര്‍പ്പിച്ചിരുന്നില്ലെന്നും അങ്ങനെയാണ് വിശ്വസ്തനായ മന്‍മോഹന്‍ സിങിലേക്ക് പദവിയെത്തിയതെന്നുമുള്ള പരസ്യമായ രഹസ്യം പ്രണബ് മുഖര്‍ജി പുസ്തകത്തിലും മറച്ചുവെക്കുന്നില്ല. തന്നെക്കാള്‍ പ്രവര്‍ത്തന പരിചയം കുറവുള്ള പ്രധാനമന്ത്രിയോടാണ് താന്‍ എല്ലാക്കാര്യങ്ങളും ധരിപ്പിക്കേണ്ടത് എന്നതാണ് തന്നെ ഏറ്റവുമധികം നിരാശനാക്കിയതെന്നും പ്രണാബ് തുറന്നു പറയുന്നുണ്ട്. മന്‍മോഹന്‍ സിങിന്റെ കാലത്ത് പ്രണാബുമായി ഉണ്ടാകുന്ന നിരന്തര തര്‍ക്കങ്ങള്‍ വലിയ ചര്‍ച്ചാ വിഷയങ്ങളായിരുന്നു.

നിരവധിയായ അഴിമതി ആരോപണങ്ങളുയര്‍ന്നിട്ടും, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന പൊട്ടിത്തെറികളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാതിരുന്നിട്ടും, ഘടകകക്ഷികളുടെ ഭീഷണികളുണ്ടായിരുന്നിട്ടും മന്‍മോഹന്‍ സിങിനെത്തന്നെ പ്രധാനമന്ത്രി പദവിയില്‍ തുടരാന്‍ അനുവദിച്ചത് കോണ്‍ഗ്രസിന് സംഭവിച്ച തെറ്റാണോ എന്ന ചോദ്യമാണ് പ്രണാബിന്റെ പുസ്തകം പുറത്തിറങ്ങുന്നതോടെ ഉയരുക എന്നാണ് സൂചന.

രണ്ടാം യുപിഎയുടെ മധ്യഘട്ടത്തില്‍ വെച്ചാണ് പാര്‍ട്ടിയിലെ ചിലര്‍ മോദി തരംഗം ഉയര്‍ന്നുവരുന്നതിനെക്കുറിച്ച് ബോധവാന്മാരായതും ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ശക്തമായ രാഷ്ട്രീയ നേതൃത്വം ആവശ്യമാണെന്ന തോന്നലുണ്ടായതും. ഇതിന് പിന്നാലെയാണ് സിങിനെതിരെ ചെറുതെങ്കിലുമ പ്രസക്തമായ വിയോജിപ്പുകളുന്നയിച്ചതുമെന്നും പ്രണബ് പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അണ്ണാ ഹസാരെ മൂവ്‌മെന്റോടെയായിരുന്നു രണ്ടാം യുപിഎയുടെ പതനം പൂര്‍ത്തിയായത്. പ്രതിഷേധത്തെ നേരിടുന്നതില്‍ മുഖര്‍ജിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷം പ്രണബ് മുഖര്‍ജിയായിരുന്നു പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവര്‍ നിരവധിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story