ടാറ്റാ- മിസ്ട്രി കേസ്: ടാറ്റയ്ക്ക് അനുകൂല ഉത്തരവുമായി സുപ്രീം കോടതി; മൂല്യങ്ങളും ധാര്‍മ്മികതയും ശരിവെയ്ക്കുന്ന വിധിയെന്ന് രത്തന്‍ ടാറ്റാ
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ടാറ്റാ- മിസ്ട്രി കേസില്‍ ടാറ്റാ ഗ്രൂപ്പിന് അനുകൂല വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. 2016ല്‍ ടാറ്റാ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ട്രിയെ മാറ്റിയ നടപടി ശരിവെച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ടാറ്റ് ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടി ശരിയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമപരമായി […]

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ടാറ്റാ- മിസ്ട്രി കേസില്‍ ടാറ്റാ ഗ്രൂപ്പിന് അനുകൂല വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. 2016ല്‍ ടാറ്റാ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ട്രിയെ മാറ്റിയ നടപടി ശരിവെച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ടാറ്റ് ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടി ശരിയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമപരമായി ഉയര്‍ന്ന എല്ലാ ചോദ്യങ്ങളും ടാറ്റാ ഗ്രൂപ്പിന് അനുകൂലമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 ഡിസംബര്‍ 18ന് മിസ്ട്രിയെ വീണ്ടും എക്സിക്യുട്ടീവ് ചെയര്‍മാനായി നിയമിക്കുന്നതിനായി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ രംഗത്തെത്തിയിരുന്നു. മിസ്ട്രിയെ പുറത്താക്കിയതിന് ശേഷം ആ സ്ഥാനത്തേക്ക് എന്‍ ചന്ദ്രശേഖരനെ പരിഗണിച്ചത് നിയമപരമായല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രിബ്യൂണല്‍ മിസ്ട്രിയെ ചെയര്‍മാനാക്കണം എന്ന വിധി പുറപ്പെടുവിച്ചത്.
ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ടാറ്റാ ഗ്രൂപ്പിനെ എന്നും നയിക്കുന്ന മൂല്യങ്ങളെയും ധാര്‍മ്മികതയേയും ശരിവെച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ പ്രസ്താവനയെന്നായിരുന്നു ഉത്തരവിനെ കുറിച്ചുള്ള രത്തന്‍ ടാറ്റയുടെ പ്രതികരണം.
‘ഇവിടെ വിജയത്തിനോ തോല്‍വിക്കോ പ്രസക്തിയില്ല. നിരന്തരമായി എനിക്ക് നേരെ ഉയര്‍ന്നുകൊണ്ടിരുന്ന ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്ക്കുമെതിരെയുള്ള മറുപടിയാണ് ഈ സുപ്രീകോടതി വിധി. ഞങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുന്ന മുല്യങ്ങളും തത്ത്വങ്ങളും ഈ ഉത്തരവിലൂടെ കൂടുതല്‍ ദൃഢമായിരിക്കുകയാണ്’, രത്തന്‍ ടാറ്റ പറഞ്ഞു.
2016 ഒക്ടോബറില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് നിയമം പോരാട്ടം ആരംഭിക്കുന്നതും. 2012 മുതലാണ് മിസ്ട്രി ടാറ്റാ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തെത്തുന്നത്.