Top

അരുണാചലില്‍ മൂന്ന് ജില്ലകളില്‍ കൂടി അഫ്‌സ്പ പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍; നിരോധിത സംഘടനകളെ തടയാനെന്ന് വാദം

ന്യൂഡല്‍ഹി: അരുണാചലില്‍ മൂന്ന് ജില്ലയില്‍ കൂടി സായുധ സേനയ്ക്ക് (അഫ്‌സ്പ) അധികാരം നല്‍കി കേന്ദ്രം. അസമുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ നാല് പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കിവന്നിരുന്ന പ്രത്യേക അധികാരം ആറുമാസത്തേക്ക് കൂടി നീട്ടിയതായും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് നിരോധിത സംഘടനകള്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. തിരാപ്, ചങ്‌ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളിലും അസ്സം അതിര്‍ത്തി പ്രദേശത്തുള്ള നാമ്‌സായ് ജില്ലയിലെ നാമ്‌സായ്, മഹാദേവ്പൂര്‍, ലോവര്‍ ദിബാഹ് വാലിയിലെ […]

1 April 2021 9:31 AM GMT

അരുണാചലില്‍ മൂന്ന് ജില്ലകളില്‍ കൂടി അഫ്‌സ്പ പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍; നിരോധിത സംഘടനകളെ തടയാനെന്ന് വാദം
X

ന്യൂഡല്‍ഹി: അരുണാചലില്‍ മൂന്ന് ജില്ലയില്‍ കൂടി സായുധ സേനയ്ക്ക് (അഫ്‌സ്പ) അധികാരം നല്‍കി കേന്ദ്രം. അസമുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ നാല് പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കിവന്നിരുന്ന പ്രത്യേക അധികാരം ആറുമാസത്തേക്ക് കൂടി നീട്ടിയതായും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് നിരോധിത സംഘടനകള്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

തിരാപ്, ചങ്‌ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളിലും അസ്സം അതിര്‍ത്തി പ്രദേശത്തുള്ള നാമ്‌സായ് ജില്ലയിലെ നാമ്‌സായ്, മഹാദേവ്പൂര്‍, ലോവര്‍ ദിബാഹ് വാലിയിലെ റോയിംങ്, ലോഹിത് ജില്ലയിലെ സുന്‍പുര പൊലീസ് സ്റ്റേഷനുകള്‍ക്കുമാണ് സായുധ സേന അധികാരം നല്‍കിയിരിക്കുന്നത്.

സായുധ സേന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം മേല്‍ പറഞ്ഞ സ്ഥലങ്ങളെ പ്രശ്‌നബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രദേശത്ത് സായുധസേനയ്ക്ക് അധികാരം നല്‍കിയത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത പ്രസ്ഥാനങ്ങളായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസ്സം, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്റ് എന്നിവ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് സായുധ സേനയെ നിയോഗിച്ചിരിക്കുന്നത്. കേവലം ഒരു സംശയത്തിന്റെ പേരില്‍ പോലും വാറന്റുകൂടാതെ ആരെയും ചോദ്യം ചെയ്യാനും ആരുടേയും വീട്ടില്‍ കയറി ചെല്ലുവാനും സാധിക്കുന്ന പ്രത്യേക അധികാരമാണ് ഈ സംഘത്തിനുള്ളത്.

Next Story