Election

കേരളത്തിലെ ദയനീയ പരാജയത്തിന് പിന്നാലെ യുപിയിലും ബിജെപിക്ക് തകര്‍ച്ച; മോദിയുടെ വാരണാസിയിലും അയോധ്യയിലും വന്‍തിരിച്ചടി

കേരളത്തിലെ സംപൂജ്യ പരാജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍തിരിച്ചടി. രാമക്ഷേത്രം പ്രധാന ആയുധമാക്കിയുള്ള ബിജെപിയുടെ പ്രചാരണത്തിനും യോഗി ആദിത്യനാഥിനും ഏറ്റ ഒരു വലിയ അടിയായിരിക്കുകയാണ് സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

കഴിഞ്ഞ മാസമാണ് യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. രാമക്ഷേത്രം പ്രധാന ചര്‍ച്ചയായിരുന്ന അയോധ്യയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും ബിജെപിക്ക് ആറും ഏട്ടും സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നപ്പോള്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ഇവിടെ വിജയം കൈവരിച്ചത്. സംസ്ഥാനത്തെ പകുതിയിലേറെ ജില്ലാ പഞ്ചായത്തുകളിലും സമാജ് വാദി പാര്‍ട്ടി മികച്ച വിജയമ സ്‌നന്തമാക്കി.

അയോദ്ധ്യയിലും വാരണാസിയിലും അഖിലേഷിന്റെ പാര്‍ട്ടി നേട്ടം കൊയ്തപ്പോള്‍ മായവതിയുടെ ബിഎസ്പിയും അജിത് സിംഗിന്റെ ആര്‍എല്‍ഡിയുമാണ് മഥുരയില്‍ വിജയക്കൊടി നാട്ടിയത്. ഈ മൂന്ന് ജില്ലകളിലും തങ്ങളുടെ കുത്തക തകര്‍ക്കപ്പെട്ടിരിക്കുകായാണെന്നത് ബിജെപിക്ക് വലിയ ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. അയോധ്യയിലെ 40 ജില്ലാ പഞ്ചയത്തുകളില്‍ ആറ് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ 24 സീറ്റുകളിലും സമാജ് വാദി പാര്‍ട്ടിക്കാണ് നേട്ടമുണ്ടായത്.

ലെഡിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുശേഷം വാരണാസിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി മണ്ഡലമായ വാരണാസിയില്‍ ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളില്‍ 8 എണ്ണം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ സമാജ്‌വാദി പാര്‍ട്ടിക്ക് 14 സീറ്റുകളും ബിഎസ്പിക്ക് 5 സീറ്റും അപ്നദള്‍ (എസ്) മൂന്ന് സീറ്റുകളും നേടി. ആംആദ്മി പാര്‍ട്ടിയും വാരണാസിയില്‍ അക്കൗണ്ട് തുറന്നുവെന്നത് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു രാഷ്ട്രീയ വഴിത്തിരിവുകൂടിയാണ്.

പുരാണങ്ങളില്‍ ശ്രീകൃഷ്ണന്റെ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഥുരയിലും ബിജെപിക്ക് നാണംകെട്ട തോല്‍വിയാണ് നേരിണ്ടേണ്ടി വന്നത്. ജില്ലയില്‍ ബിഎസ്പി 12 സീറ്റുകളും രാഷ്ട്രീയ ലോക്ദള്‍ 9 സീറ്റുകളും നേടി. ഇവിടെ 8 സീറ്റുകളില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. അതേസമയം ഇവിടെ എസ്പി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും സ്വതന്ത്രര്‍ മൂന്ന്് സീറ്റുകള്‍ നേടികയും ചെയ്തപ്പോള്‍ ജില്ലയില്‍ കോണ്‍ഗ്രസ് പൂര്‍ണ പരാജയമാവുകയായിരുന്നു. അയോദ്ധ്യയില്‍ 40 സീറ്റുകളില്‍ 24 സീറ്റും സമാജ്‌വാദി പാര്‍ട്ടി നേടി. 6 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ബാക്കിയുള്ള സീറ്റുകള്‍ സ്വന്ത്രരും പിടിച്ചെടുത്തു. ബിജെപിയുടെ കുത്തകയായാണെന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന അയോദ്ധ്യ, മഥുര, കാശി, എന്നീ മൂന്ന് ജില്ലകളും വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടിരിക്കുന്നത്.

Covid 19 updates

Latest News