Top

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടവാങ്ങി

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പെരിന്തല്‍മണ്ണയിലെ ഇമ്രാനാണ് മരിച്ചത്. 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന് വേണ്ടി ഇതിനോടകം സമാഹരിച്ചത് 16 കോടിയോളം രൂപയോളം ആയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാല് മാസമായി കോഴിക്കോട് ചികിത്സയിലായിരുന്നു ഹൃദയസ്തംഭനമാണ് മരണകാരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. ‘ലിംഗമാറ്റ ശസ്ത്രക്രിയ എന്ന […]

20 July 2021 7:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടവാങ്ങി
X

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പെരിന്തല്‍മണ്ണയിലെ ഇമ്രാനാണ് മരിച്ചത്. 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇമ്രാന് വേണ്ടി ഇതിനോടകം സമാഹരിച്ചത് 16 കോടിയോളം രൂപയോളം ആയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാല് മാസമായി കോഴിക്കോട് ചികിത്സയിലായിരുന്നു ഹൃദയസ്തംഭനമാണ് മരണകാരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.

‘ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പേരില്‍ വെട്ടിക്കീറി, തുറന്നു പറയുന്നത് ജീവിക്കാന്‍ വേണ്ടി’; മരണത്തിന് മുമ്പ് അനന്യ ഡോക്ടര്‍മാരുടെ പേര് വെളിപ്പെടുത്തിയിരുന്നു

Next Story