താലിബാന് സാധാരണ മനുഷ്യര്‍; അഭയാര്‍ത്ഥികളുടെ വംശം തന്നെയെന്ന് ഇമ്രാന് ഖാന്
അഫ്ഗാനിസ്താനിലെ താലിബാന് ഗ്രൂപ്പുകള്‍ അപകടകാരികളല്ല സാധാരണ മനുഷ്യരാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. പാക് അതിര്‍ത്തിയില്‍ നിരവധി പൗരര്‍ താലിബാനെ സഹായിക്കാനായി അതിര്‍ത്തി കടക്കുന്നുണ്ടെന്ന വാദത്തെയും ഇമ്രാന് ഖാന് തള്ളി. ഈ വാദം തെറ്റാണെന്നും ഇതിനെന്തെങ്കിലും തെളിവുണ്ടോയെന്നും ഇമ്രാന് ഖാന് ചോദിച്ചു. അഫ്ഗാനിസ്താനിലെ പഷ്തുണ്‍ വംശജരാണ് താലിബാന് അംഗങ്ങള്‍. ഈ വശംത്തില് പെട്ട 30 ലക്ഷം പേര് പാക് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവരില്‍ ഭീകരവാദികളല്ലാതെ സാധാരണ മനുഷ്യരമുണ്ടെങ്കില് എങ്ങനെയാണ് താലിബാനെതിരെ തങ്ങള്‍ ആക്രമണം നടത്തുകയെന്നും ഇമ്രാന് ഖാന് […]
29 July 2021 12:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിസ്താനിലെ താലിബാന് ഗ്രൂപ്പുകള്‍ അപകടകാരികളല്ല സാധാരണ മനുഷ്യരാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. പാക് അതിര്‍ത്തിയില്‍ നിരവധി പൗരര്‍ താലിബാനെ സഹായിക്കാനായി അതിര്‍ത്തി കടക്കുന്നുണ്ടെന്ന വാദത്തെയും ഇമ്രാന് ഖാന് തള്ളി. ഈ വാദം തെറ്റാണെന്നും ഇതിനെന്തെങ്കിലും തെളിവുണ്ടോയെന്നും ഇമ്രാന് ഖാന് ചോദിച്ചു.
അഫ്ഗാനിസ്താനിലെ പഷ്തുണ്‍ വംശജരാണ് താലിബാന് അംഗങ്ങള്‍. ഈ വശംത്തില് പെട്ട 30 ലക്ഷം പേര് പാക് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവരില്‍ ഭീകരവാദികളല്ലാതെ സാധാരണ മനുഷ്യരമുണ്ടെങ്കില് എങ്ങനെയാണ് താലിബാനെതിരെ തങ്ങള്‍ ആക്രമണം നടത്തുകയെന്നും ഇമ്രാന് ഖാന് ചോദിച്ചു.
യുഎന്‍ സുരക്ഷാ സമിയുടെ റിപ്പോര്‍ട്ട് പ്രകാരം തെഹരീക് താലിബാന് പാകിസ്താന് എന്ന ഭീകരസംഘടന അഫ്്ഗാന്-പാക് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താലിബാന് പാകിസ്താനില്‍ നിന്നും സാമ്പത്തിക, ഇന്റലിജന്‍സ് സഹായം ലഭിക്കുന്നുണ്ടെന്ന് നിരന്തര ആരോപണം നിലനില്‍ക്കുന്നുണ്ട്. അഫ്ഗാനിലെ നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദ്രുതശ്രമങ്ങള് നടത്തിക്കൊണ്ടിരിക്കുന്ന താലിബാന് പകിസ്താനില്‍ നിന്നുള്ള പിന്തുണ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക ആശങ്കയുണ്ടാക്കുന്നതാണ്.
- TAGS:
- AFGHANISTAN
- taliban