ബലാംത്സംഗം തടയാന്‍ പര്‍ദ ധരിക്കണം, എല്ലാവര്ക്കും പ്രലോഭനം ഒഴിവാക്കാനാവില്ലെന്ന് ഇമ്രാന് ഖാന്; രൂക്ഷ പ്രതികരണവുമായി മുന്‍ ഭാര്യയടക്കം രംഗത്ത്
പാകിസ്താനില്‍ വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇമ്രാന്ഖാന് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാജ്യത്ത് മാറി വരുന്ന മോഡേണ്‍ വസ്ത്ര ധാരണ രീതിയാണ് ബലാംത്സംഗക്കേസുകള് ഉയരാന്‍ കാരണമെന്നാണ് ഇമ്രാന്ഖാന് പറഞ്ഞത്. ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതാണ് പരിഹാരമെന്നും ഇമ്രാന് ഖാന് പറഞ്ഞു. ‘ പര്‍ദയുടെ ആശയമെന്നത് പ്രലോഭനം ഒഴിവാക്കുകയാണ്. എല്ലാവര്ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനശക്തി ഉണ്ടാവില്ല,’ ഇമ്രാന് ഖാന് പറഞ്ഞു. രാജ്യത്തെ ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇമ്രാന് ഖാന്റെ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് പാക് […]

പാകിസ്താനില്‍ വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇമ്രാന്ഖാന് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാജ്യത്ത് മാറി വരുന്ന മോഡേണ്‍ വസ്ത്ര ധാരണ രീതിയാണ് ബലാംത്സംഗക്കേസുകള് ഉയരാന്‍ കാരണമെന്നാണ് ഇമ്രാന്ഖാന് പറഞ്ഞത്. ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതാണ് പരിഹാരമെന്നും ഇമ്രാന് ഖാന് പറഞ്ഞു.
‘ പര്‍ദയുടെ ആശയമെന്നത് പ്രലോഭനം ഒഴിവാക്കുകയാണ്. എല്ലാവര്ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനശക്തി ഉണ്ടാവില്ല,’ ഇമ്രാന് ഖാന് പറഞ്ഞു. രാജ്യത്തെ ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇമ്രാന് ഖാന്റെ പരാമര്‍ശം.
പരാമര്‍ശത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് പാക് പ്രധാനമന്ത്രിക്ക് നേരെ ഉയരുന്നത്. തെറ്റായതും അപകടകരവുമായ പ്രസ്താവനയാണ് ഇമ്രാന് ഖാന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ വിവിധ സംഘടനകള്‍ പാക് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ആശ്ചര്യകരമായ പ്രസ്താവനയാണ് ഇമ്രാന് ഖാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പാക്സ്താന് ഹ്യൂമണ്‍ റൈറ്റ്സ് കമ്മീഷന് എന്ന സംഘടന അഭിപ്രായപ്പെട്ടു.
ഇമ്രാന് ഖാന്റെ മുന്‍ ഭാര്യയും ബ്രിട്ടീഷ് ഫിലിം മേക്കറുമായ ജെമിമ ഗോള്‍ഡ്സ്മിത്തും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. തനിക്കറിയാമായിരുന്ന ഇമ്രാന് ഇങ്ങനെയായിരുന്നില്ലെന്നും സ്ത്രീകളുടെ ശരീരം മുഴുവന്‍ മറയ്ക്കുന്നതിന് പകരം പുരുഷന് കണ്ണുകള്‍ തുണി കൊണ്ട് മൂടണമെന്നായിരുന്നു ഇമ്രാന് ഖാന് പറയാറെന്നും ജെമിമ അഭിപ്രായപ്പെട്ടു. 1995 ലാണ് ഇമ്രാനും ജെമിമയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
അഭിമുഖത്തില്‍ ഇന്ത്യയെക്കുറിച്ചും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഹോളിവുഡ് സ്റ്റൈല്‍ ബോളിവുഡില്‍ വന്നപ്പോള്‍ ഇന്ത്യയിലും ബലാത്സംഗങ്ങള്‍ വര്‍ധിച്ചു എന്നും ഡല്‍ഹി ബലാത്സംഗത്തിന്റെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്നും ഇമ്രാന് ഖാന് പറഞ്ഞു.
- TAGS:
- Imran Khan
- Pakistan