Top

‘അപൂർവ്വ രോഗത്തിനുള്ള’ മരുന്നിന്‍റെ ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എളമരം കരിം

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. ഈ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ചേരുമ്പോൾ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരുമെന്നും എംപി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക്‌ സൊൾജെൻസ്‌മ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ […]

6 July 2021 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അപൂർവ്വ രോഗത്തിനുള്ള’ മരുന്നിന്‍റെ  ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എളമരം കരിം
X

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. ഈ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ചേരുമ്പോൾ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരുമെന്നും എംപി വ്യക്തമാക്കി.


മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക്‌ സൊൾജെൻസ്‌മ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഇടപെട്ട്‌ ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടൽ മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണമെന്ന ആവശ്യമാണ് എളമരം കരിം എം പി മുന്നോട്ടുവെച്ചിരിക്കുന്നത്. മസിൽ ശോഷണത്തിന്‌ വഴിവെയ്‌ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ്‌ മുഹമ്മദിന്‌. കല്യാശേരി മണ്ഡലം എംഎൽഎ വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി മരുന്നിന്‌ ആവശ്യമായ 18 കോടി രൂപ കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്‌ച കൊണ്ട്‌ സമാഹരിക്കാൻ കഴിഞ്ഞിരുന്നു.

ALSO READ: അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശുപാര്‍ശ ലഭിച്ച 888 പേര്‍ക്കുള്‍പ്പെടെ ആശ്വാസം

മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്‌. കേന്ദ്രം ഇടപെട്ട്‌ നികുതി കൂടി ഒഴിവാക്കണം. ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക്‌ പ്രധാനമന്ത്രി നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

ALSO READ: ‘തുള്ളിപോലും പാഴാക്കാതെ കേരളം’, മൂന്നിലൊന്ന് പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി

Next Story