ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു
യുഎസ് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്തെന്നും ആക്രമത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന് പ്രമേയത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ അടിസ്ഥാനരഹിത പ്രസ്താവനകളും പ്രമേയത്തില്‍ പരമര്‍ശിക്കുന്നുണ്ട്. ജനുവരി ഏഴിന് വാഷിംഗ്ടണ്‍ ഡിസിയില്ലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുനായികള്‍ നടത്തിയ ആക്രമത്തെതുടര്ന്നാണ് ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും […]

യുഎസ് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്തെന്നും ആക്രമത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന് പ്രമേയത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ അടിസ്ഥാനരഹിത പ്രസ്താവനകളും പ്രമേയത്തില്‍ പരമര്‍ശിക്കുന്നുണ്ട്.
ജനുവരി ഏഴിന് വാഷിംഗ്ടണ്‍ ഡിസിയില്ലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുനായികള്‍ നടത്തിയ ആക്രമത്തെതുടര്ന്നാണ് ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ക്യാപിറ്റോളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലാദ്യമാണ് ക്യാപിറ്റോളില്‍ സഭ സമ്മേളിക്കുന്നതിനിടെ ഇത്തരമൊരു ആക്രമണം നടന്നത്. 1812 യുദ്ധത്തിനു ശേഷം ആദ്യമായാണ് യുഎസ് കാപ്പിറ്റോളില്‍ സുരക്ഷാ വീഴ്ചയുണ്ടാവുന്നത്.
ഇതിനിടെ വാഷിംഗ്ടണില്‍ വീണ്ടും സഭ ചേര്‍ന്നതോടെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണ ജോ ബൈഡന് ലഭിച്ചിരുന്നു. ആറ് റിപബ്ലിക്കന്‍ സെനറ്റര്‍മാരാണ് പിന്തുണച്ചത് ബെഡന്റെ അരിസോണയിലെ ഇലക്ടറല്‍ വോട്ടുകള്‍ പരിഗണിച്ചപ്പോഴാണ് റിപബ്ലിക്കന്മാര് പിന്തുണയറിയിച്ചത്. ബൈഡന്റെ വിജയത്തിനെതിരായ പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. (936)
ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് എന്നത്തേക്കുമായി ട്വിറ്റര്‍ വിലക്കിയിരുന്നു. യുഎസ് ക്യാപിറ്റോളിലേക്ക് ട്രംപ് അനുനായികള്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ആദ്യം താല്‍ക്കാലികമായി മരവിപ്പിച്ചതായിരുന്നെങ്കിലും തുടര്‍ന്നും ട്രംപ് ആക്രമണത്തെ പ്രോത്സാഹിപ്പിച്ചേക്കാം എന്ന് ചൂണ്ടിക്കാട്ടി എന്നത്തേക്കുമായി അക്കൗണ്ട് പൂട്ടുകയായിരുന്നു.