‘രണ്ടാംതരംഗത്തില്‍ ഇന്ത്യയ്ക്കേറ്റ ദുരന്തം വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പ്’; ഐഎംഎഫ് റിപ്പോര്‍ട്ട്
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്കേറ്റ ദുരന്തം ഇനിയും വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പെന്ന് ഐഎംഎഫ്. കൊവിഡില്‍ ഇതുവരെ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട സമ്പദ് വ്യവസ്ഥയില്‍ പിന്നാക്കമോ ഇടത്തരമോ ആയ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് രണ്ടാംതരംഗത്തില്‍ ഇന്ത്യയ്ക്ക് സംഭവിച്ച ദുരന്തമെന്നും ഐ എം എഫ് വിശദീകരിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക ശാസ്ത്രജ്ഞനായ രുചിര്‍ അഗര്‍വാളും ഐഎം ചീഫ് സാമ്പത്തികവിദ്ഗ്ധ ഗീതാഗോപിനാഥും സംയുക്തമായി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 35 % പേര്‍ക്ക് മാത്രമാണ് 2021 അവസാനം ആകുമ്പോഴും വാക്സിനേഷന് ലഭ്യമാക്കാന്‍ സാധിക്കുക. […]
22 May 2021 10:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്കേറ്റ ദുരന്തം ഇനിയും വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പെന്ന് ഐഎംഎഫ്. കൊവിഡില്‍ ഇതുവരെ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട സമ്പദ് വ്യവസ്ഥയില്‍ പിന്നാക്കമോ ഇടത്തരമോ ആയ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് രണ്ടാംതരംഗത്തില്‍ ഇന്ത്യയ്ക്ക് സംഭവിച്ച ദുരന്തമെന്നും ഐ എം എഫ് വിശദീകരിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക ശാസ്ത്രജ്ഞനായ രുചിര്‍ അഗര്‍വാളും ഐഎം ചീഫ് സാമ്പത്തികവിദ്ഗ്ധ ഗീതാഗോപിനാഥും സംയുക്തമായി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ 35 % പേര്‍ക്ക് മാത്രമാണ് 2021 അവസാനം ആകുമ്പോഴും വാക്സിനേഷന് ലഭ്യമാക്കാന്‍ സാധിക്കുക. രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്കേറ്റ കനത്ത ദുരന്തവും അതുപോലെ തന്നെ ബ്രസീലിനേറ്റ തിരിച്ചടിയും ഇനിയും വരാനിരിക്കുന്ന മഹാവിപത്തിന്റെ ചൂണ്ടുപലകയാണെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. കൊവിഡ് മഹാമാരിയില്‍ നിന്നും വലിയ പരുക്കേല്‍ക്കാത്ത സമ്പദ് വ്യവസ്ഥയില്‍ പിന്നാക്കമോ ഇടനിലയിലോ നിലകൊള്ളുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ദുരന്തം നല്‍കുന്നത് വലിയ മുന്നറിയിപ്പാണ്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കമുള്ളവയാണ് ഈ മുന്നറിയിപ്പില്‍ പ്രധാനമായുള്ളതെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് സൂചന നല്കുന്നു.
ഇന്ത്യയില്‍ 25 % പേര്‍ക്ക് മാത്രമേ കൊവാക്സിന് 2022 ഓടെ എത്തിക്കാനാകൂ. അതുകൊണ്ട് തന്നെ വാക്സിന്റെ വേഗത്തിലുള്ള ഉത്പാദനത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. കയറ്റുമതി നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതോടെ വാക്സിന് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് വാക്സിന് നിര്‍മ്മാണം ത്വരിതഗതിയിലാക്കുകയും ചെയ്യും. ഭാരത് ബയോടെക്കിന് കൊവാക്സിന് നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിച്ചത് വാക്സിന് നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഉതകുന്ന നടപടിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അടിയന്തരപ്രധാന്യമുള്ള അസംസ്കൃത വസ്തുക്കളുടെ അതിര്‍ത്തികള്‍ കടന്നുള്ള ചരക്കുനീക്കങ്ങള്‍ സുഗമമാവണം. ഇനിയും നിയമങ്ങളില്‍ പല നിയന്ത്രണങ്ങളും നിലനിലക്കുന്നത് ഇക്കാര്യത്തില്‍ വേഗത കുറയ്ക്കാന്‍ ഇടയാക്കുകയാണ്. അടിയന്തരഘട്ടത്തില്‍ വാക്സിന് നിര്‍മ്മാണത്തിന് ഇതു തടസ്സം സൃഷ്ടിക്കുന്നതായും ഐഎംഎഫ് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
അറുപത് ശതമാനം ഇന്ത്യക്കാരെ വാക്സിനേറ്റ് ചെയ്യാന്‍ ഒരു ബില്ല്യന്‍ ഡോസ് വാക്സിന് ആവശ്യമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിച്ച് ഐ എം എഫ് വ്യക്തമാക്കുന്നു. വാക്സിന് നിര്‍മ്മാണത്തിനായി 600 മില്ല്യന്‍ അമേരിക്കന്‍ ഡോളറാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭരത് ബയോടെക്കിനും പ്രഖ്യാപിച്ചിട്ടുള്ളതെന്നും അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു. വാക്സിനേഷന് പെട്ടെന്ന് പൂര്‍ത്തിയാകണമെങ്കില്‍ അതിര്‍ത്തികടന്നുള്ള വാക്സിന് ചരക്കുനീക്കങ്ങള്‍ അത്യാവശ്യമാണെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. അതിനിടെ 2021 അവസാനത്തോടെ രണ്ടു ബില്ല്യണ്‍ വാക്സിന് ഡോസുകള്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് ഔദ്യോഗികമായി അറിയിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.