കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്; ‘കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താന്‍ ശേഷിയുള്ളതാണ് നിയമങ്ങള്‍’

ന്യൂയോര്‍ക്ക്: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐഎംഎഫ് ചിഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താന്‍ ശേഷിയുള്ളതാണ് കാര്‍ഷിക നിയമങ്ങളെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് സമൂല പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. അടിസ്ഥാന മേഖലയിലുള്‍പ്പെടെ സമഗ്ര പരിവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കാര്‍ഷിക നിയമങ്ങള്‍ മാര്‍ക്കറ്റിങ് മേഖലയിലാണ്. കര്‍ഷകര്‍ക്ക് വിപണി കൂടുതല്‍ മെച്ചപ്പെടുത്തും ഇവ. ‘മണ്ടി’കള്‍ക്ക് നികുതി ഒടുക്കാതെ പുറമേ വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്താന്‍ അവര്‍ക്ക് സാധ്യമാക്കുന്നു. ഇത് കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ഓരോ പരിഷ്‌ക്കാരവും നടപ്പാക്കുമ്പോള്‍ മാറ്റത്തിന്റെ പേരില്‍ ചെലവുകള്‍ സ്വാഭാവികം. അത് അവശ കര്‍ഷകരെ ബാധിക്കാതെ നോക്കണം. സാമൂഹിക സുരക്ഷ വലയം ഭേദിക്കപ്പെടുകയും അരുത്. നിലവില്‍ സംവാദങ്ങള്‍ തുടരുകയാണ് ഈ മേഖലയില്‍. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

Latest News