രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കാലത്തെ അശ്രദ്ധ; ഫലപ്രഖ്യാപനദിനത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് കാരണം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അശ്രദ്ധയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇനിയും ഒന്നരവര്‍ഷം കൂടി കഴിഞ്ഞാലും കൊവിഡ് മാറുമെന്ന് പറയാനാകില്ലെന്നും ഐഎംഎ പറയുന്നു. ഫലപ്രഖ്യാപനദിനമായ മെയ് രണ്ടിന് സമാന സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ആവശ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു. വാക്സില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനേഷന് ക്യാമ്പുകളില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിച്ചില്ലെങ്കില്‍ വാക്സിനേഷന് ക്യാമ്പുകള്‍ തന്നെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് കാരണം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അശ്രദ്ധയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇനിയും ഒന്നരവര്‍ഷം കൂടി കഴിഞ്ഞാലും കൊവിഡ് മാറുമെന്ന് പറയാനാകില്ലെന്നും ഐഎംഎ പറയുന്നു.
ഫലപ്രഖ്യാപനദിനമായ മെയ് രണ്ടിന് സമാന സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ആവശ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.
വാക്സില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനേഷന് ക്യാമ്പുകളില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിച്ചില്ലെങ്കില്‍ വാക്സിനേഷന് ക്യാമ്പുകള്‍ തന്നെ രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കൂട്ട പരിശോധന നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്കയറിയിച്ച് കേരളാ ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) മുഖ്യമന്ത്രിക്ക് കത്തിയച്ചിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ കത്തില്‍ പറഞ്ഞു.
വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം, കൂടുതല്‍ മെഗാ കാമ്പുകളും സംഘടിപ്പിക്കണം, താലൂക് തലത്തില്‍ വിസ്തീര്ണമനുസരിച്ച് ഡെഡിക്കേറ്റഡ് വാക്സിന് സെന്ററുകള്‍, മൊബൈല്‍ വാക്സിനേഷന് സെന്ററുകള്‍ എന്നിവ രൂപീകരിക്കുക, എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് കെഎഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്സിന് സൗജന്യമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കെജിഎംഒഎ മുന്നോട്ടുവെയ്ക്കുന്നു.