Top

ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍; 18ന് ദേശീയ പ്രതിഷേധദിനം

ഡോക്ടര്‍മാര്‍ക്കെതിരെ കൂടിവരുന്ന ആക്രമണങ്ങള്‍ക്കെതിരേയും വാക്സിനേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതിനെതിരേയും നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയപ്പാടില്ലാതെ തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കണം. കൂടാതെ വാക്സിനേഷന്‍ ഡ്രൈവിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഐഎംഎ പ്രധാനമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. കത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജൂണ്‍ 18ന് ദേശിയ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ഐ എം എ അറിയിച്ചിട്ടുണ്ട്. 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരം വാക്സിനേഷന്‍ ഡ്രൈവിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ […]

7 Jun 2021 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍; 18ന് ദേശീയ പ്രതിഷേധദിനം
X

ഡോക്ടര്‍മാര്‍ക്കെതിരെ കൂടിവരുന്ന ആക്രമണങ്ങള്‍ക്കെതിരേയും വാക്സിനേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതിനെതിരേയും നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയപ്പാടില്ലാതെ തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കണം. കൂടാതെ വാക്സിനേഷന്‍ ഡ്രൈവിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഐഎംഎ പ്രധാനമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. കത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജൂണ്‍ 18ന് ദേശിയ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ഐ എം എ അറിയിച്ചിട്ടുണ്ട്.

1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരം വാക്സിനേഷന്‍ ഡ്രൈവിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് ഐ എം എ കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നിലവില്‍ വന്ന ദുരന്ത നിവാരണപരിപാലന നിയമപ്രകാരവും വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവരെ ശിക്ഷിയ്ക്കണമെന്നും ഐഎംഎ പ്രധാനമന്ത്രിക്കുള്ള കത്തില്‍ നിര്‍ദേശം നല്കി. കേന്ദ്രസര്‍ക്കാരിന്റേയോ ആരോഗ്യമന്ത്രാലയത്തിന്റേയോ അനുവാദം ലഭിക്കാതെ പുറത്തിറക്കുന്ന മാജിക്ക് മരുന്നുകള്‍ക്കും പെട്ടെന്ന് തന്നെ തടയിടണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണം.

2019ല്‍ ഇതു സംബന്ധിച്ച നിയമപ്രകാരം ജോലിക്കിടെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതിന് കടുത്ത ശിക്ഷയാണ് നിലവിലുള്ളത്. പത്തുവര്‍ഷം തടവ് വരെ ശിക്ഷ കിട്ടാവുന്നതാണ് ഇതിലെ വകുപ്പുകള്‍. എത്രയും വേഗം ആക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമങ്ങളെ ഉദ്ധരിച്ച് ഐ എം എ ചൂണ്ടിക്കാണിച്ചു. കൊവിഡ് ഡ്യൂട്ടിക്കിടെ മരണം വരിച്ച ഡോക്ടര്‍മാരെ കൊവിഡ് രക്തസാക്ഷികളായി കണണമെന്നും പ്രധാനമന്ത്രി കല്ല്യണ്‍ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അവരുടെ കടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും ഐ എം എ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.അവര്‍ക്ക് നഷ്ടപരിഹാരതുക നല്കണമെന്നും ഐ എം എ ആവശ്യപ്പെട്ടിട്ടുണ്ട്.ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടിവരുന്ന പാശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്ക് ഐ എം എ കത്തെഴുതുന്നത്.

Next Story