സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ; ‘ലോക്ക്ഡൗണ്‍ നീട്ടിയത് അഭിനന്ദാര്‍ഹം’
രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്നതിനിടെ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യര്‍ത്ഥന.കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു. 20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് […]

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്നതിനിടെ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യര്‍ത്ഥന.
കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു.
20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ ഐഎംഎ നിര്‍ദേശ പ്രകാരം സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആയി നടക്കുകയാണെങ്കില്‍ ക്രമീകരണങ്ങളില്‍ മാറ്റം വരും.
സത്യപ്രതിജ്ഞ്ക്ക് മുന്നോടിയായി ഈ മാസം 18ന് തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ ധാരണയാക്കാനാണ് ഇപ്പോള്‍ മുന്നണിയ്ക്കുള്ളില്‍ നീക്കം നടക്കുന്നത്. സിപിഐക്ക് ഇത്തവണ അഞ്ച് നാല് മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. ഡപ്യൂട്ടി സ്പീക്കര്‍ പദവും സിപിഐക്ക് തന്നെയായിരിക്കും. നേരത്തെ കേരളാ കോണ്‍?ഗ്രസിന് മന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചീഫ് വിപ്പ് പദവി വിട്ടു നല്‍കാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്.