Top

ഐഎം വിജയന്‍ ഇനി അസി. കമാന്‍ഡന്റ്; സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍

മുന്‍ ഫുട്ബോള്‍ താരം ഐഎം വിജയന് അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറില്‍ നിന്നാണ് പുതിയ സ്ഥാനക്കയറ്റം. ഫുട്‌ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് തീരുമാനം. നേരത്തെ ഐഎം വിജയനെ ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മലബാര്‍ സ്പെഷ്യല്‍ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ചാണ് കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി രൂപീകരിക്കുന്നത്. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

12 Feb 2021 11:31 PM GMT

ഐഎം വിജയന്‍ ഇനി അസി. കമാന്‍ഡന്റ്; സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍
X

മുന്‍ ഫുട്ബോള്‍ താരം ഐഎം വിജയന് അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറില്‍ നിന്നാണ് പുതിയ സ്ഥാനക്കയറ്റം. ഫുട്‌ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് തീരുമാനം.

നേരത്തെ ഐഎം വിജയനെ ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മലബാര്‍ സ്പെഷ്യല്‍ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ചാണ് കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി രൂപീകരിക്കുന്നത്. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

Next Story