നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം; നിലപാട് വ്യക്തമാക്കി ഐഎം വിജയന്
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാന്‍ സാധ്യതയെന്ന അഭ്യൂഹങ്ങളെ തള്ളി ഐഎം വിജയന്. രാഷ്ട്രീയത്തിലേക്കില്ലെന്നും ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോറിനോടാണ് വിജയന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് വിവിധ മുന്നണികള്‍ സമീപിച്ചിരുന്നു. എല്ലാവരും സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലേക്കില്ല. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിക നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി അദ്ദേഹത്തെ സമീപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വേണ്ടി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ […]

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാന്‍ സാധ്യതയെന്ന അഭ്യൂഹങ്ങളെ തള്ളി ഐഎം വിജയന്. രാഷ്ട്രീയത്തിലേക്കില്ലെന്നും ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോറിനോടാണ് വിജയന്റെ പ്രതികരണം.
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് വിവിധ മുന്നണികള്‍ സമീപിച്ചിരുന്നു. എല്ലാവരും സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലേക്കില്ല. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിക നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി അദ്ദേഹത്തെ സമീപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വേണ്ടി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ആര്‍ആര്‍എഫ് കമാണ്ടന്റുമായിരുന്ന യു ഷറഫലിയെ ഏറനാട് ഇറക്കാനാണ് സിപിഐഎം ആലോചന. ഇക്കാര്യം ആവശ്യപ്പെട്ട് ഷറഫലിയെ സിപിഐഎം സമീപിച്ചു കഴിഞ്ഞു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാല്‍ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടറുകള്‍. കഴിഞ്ഞ തവണ മത്സരിച്ച കെടി അബ്ദുറഹ്മാന്റെ പേരും ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്.