Top

‘കിരീടം നോക്കിയാല്‍ എന്നെ തോല്‍പിക്കാനാകില്ല’; ബാലണ്‍ ഡി ഓര്‍ തരുന്നെങ്കില്‍ തരട്ടെയെന്ന് ജോര്‍ജീഞ്ഞോ

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരു നേടുമെന്നതു സംബന്ധിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച. കോപ്പാ അമേരിക്ക കിരീടം നേടി ഇതിഹാസ താരം ലയണല്‍ മെസി സാധ്യതാ പട്ടികയില്‍ ഏറെ മുന്നിലെത്തിയതോടെ ഏഴാം തവണയും പുരസ്‌കാരം മെസിയുടെ കൈകളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. മെസിക്ക് എതിരാളികളായി ആരും തന്നെയില്ലെന്നു വേണം. പറയാന്‍. കോപ്പാ അമേരിക്ക, യൂറോ കപ്പ്, ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ ബാലണ്‍ ഡി ഓര്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ അര്‍ജന്റീനയുടെ കിരീട ജയം […]

13 July 2021 10:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കിരീടം നോക്കിയാല്‍ എന്നെ തോല്‍പിക്കാനാകില്ല’; ബാലണ്‍ ഡി ഓര്‍ തരുന്നെങ്കില്‍ തരട്ടെയെന്ന് ജോര്‍ജീഞ്ഞോ
X

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരു നേടുമെന്നതു സംബന്ധിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച. കോപ്പാ അമേരിക്ക കിരീടം നേടി ഇതിഹാസ താരം ലയണല്‍ മെസി സാധ്യതാ പട്ടികയില്‍ ഏറെ മുന്നിലെത്തിയതോടെ ഏഴാം തവണയും പുരസ്‌കാരം മെസിയുടെ കൈകളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

മെസിക്ക് എതിരാളികളായി ആരും തന്നെയില്ലെന്നു വേണം. പറയാന്‍. കോപ്പാ അമേരിക്ക, യൂറോ കപ്പ്, ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ ബാലണ്‍ ഡി ഓര്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ അര്‍ജന്റീനയുടെ കിരീട ജയം മെസിക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

ഈ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. 26 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളും നേടി. ലാ ലിഗയില്‍ ടോപ് സ്‌കോറര്‍ക്കുള്ള പിച്ചീച്ചി അവാര്‍ഡും മെസിക്കായിരുന്നു. കോപ്പാ അമേരിക്കയില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും നേടി. ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും നാല് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമുണ്ട്. കോപ്പാ അമേരിക്ക കിരീടത്തിനു പുറമേ സീസണില്‍ കോപ്പാ ഡെല്‍ റേ കിരീടവും മെസി നേടിയിട്ടുണ്ട്.

മെസിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കല്‍പിച്ചിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ ഏറെ പിന്നിലായപ്പോള്‍ ഇറ്റലിയുടെയും ചെല്‍സിയുടെയും മധ്യനിര ഭരിക്കുന്ന ജോര്‍ജീഞ്ഞോയാണ് ഇക്കുറി അര്‍ജന്റീന താരത്തിന് ഭീഷണിയാകുക.

എന്നാല്‍ തനിക്ക് ബാലണ്‍ ഡി ഓര്‍ സംബന്ധിച്ച് വലിയ പ്രതീക്ഷകകള്‍ ഇല്ലെന്നാണ് ജോര്‍ജീഞ്ഞോ പറയുന്നത്. താന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമല്ലെന്ന് തനിക്ക് അറിയാമെന്നും ബാലണ്‍ ഡി ഓര്‍ ആര്‍ക്ക് ലഭിക്കുമെന്നത് അത് നനിശ്ചയിക്കുന്ന മാനദണ്ഡത്തെ അനുസരിച്ചിരിക്കുമെന്നും ജോര്‍ജീഞ്ഞോ പറഞ്ഞു.

”ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ചവനല്ലെന്ന് എനിക്കറിയാം. എന്നാല്‍ കിരീടങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നതെങ്കില്‍ എന്നേക്കാള്‍ കൂടുതല്‍ കിരീടം നേടിയ മറ്റാരുമില്ല. ബാലണ്‍ ഡി ഓര്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ” – ഇറ്റലിക്കൊപ്പം യൂറോ കപ്പും ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ താരം വ്യക്തമാക്കി.

Next Story

Popular Stories