Top

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മന്ത്രി; അതൃപ്തിയുമായി പ്രാദേശിക സിപിഐഎം

അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിപിഐഎമ്മില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് റോഡരികില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളെ ചൊല്ലിയാണ് അസ്വാരസ്യം. സിപിഐഎം ജില്ലാ നേതാക്കളുമായി അടുപ്പമുള്ളവരുടെ ഒരു കമ്പനി നിര്‍മ്മിച്ച മൂന്ന് ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തില്‍ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയിരുന്നു. ഓവുചാല്‍ നിര്‍മാണത്തിന് തടസ്സമുണ്ടെന്ന പരാതിയെതുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള മന്ത്രിയുടെ തീരുമാനം കോര്‍പ്പറേഷന്‍ […]

20 Jun 2021 8:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മന്ത്രി; അതൃപ്തിയുമായി പ്രാദേശിക സിപിഐഎം
X

അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിപിഐഎമ്മില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് റോഡരികില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളെ ചൊല്ലിയാണ് അസ്വാരസ്യം.

സിപിഐഎം ജില്ലാ നേതാക്കളുമായി അടുപ്പമുള്ളവരുടെ ഒരു കമ്പനി നിര്‍മ്മിച്ച മൂന്ന് ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തില്‍ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയിരുന്നു. ഓവുചാല്‍ നിര്‍മാണത്തിന് തടസ്സമുണ്ടെന്ന പരാതിയെതുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള മന്ത്രിയുടെ തീരുമാനം കോര്‍പ്പറേഷന്‍ അധികാരയില്‍ കൈകടത്തലാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കോഴിക്കോട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം സിപിഐഎം ജില്ലാകമ്മിറ്റിയിലും കോര്‍പ്പറേഷന്‍ കൗണ്‍സിസിലിലും ഇന്ന് ചര്‍ച്ചയ്ക്ക് വന്നേക്കും.
പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കം ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

Next Story