Top

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍; എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ വഴിവിട്ട നിയമനങ്ങള്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഡ്കോയില്‍ ഉള്‍പ്പെടെ നടന്നത് വഴിവിട്ട നിയമനങ്ങളെന്ന് രേഖകള്‍. 2016ലെ സിഎജി റിപ്പോര്‍ട്ടിലാണ് ക്രമവിരുദ്ധമായ നിയമനങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കുന്നത്. എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പിഎസ്.സിയെ നോക്കുകുത്തിയാക്കി നിയമനങ്ങള്‍ നടന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫിന്റെ കാലത്ത് നടന്ന ക്രമവിരുദ്ധ നിയമനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിഡ്കോയില്‍ ഉള്‍പ്പെടെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളാണ് 2016ലെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൊതുമരാമത്ത് വകുപ്പിലും ആറ് പൊതുമേഖലാ സ്ഥാപനങ്ങളിലുമായി […]

11 Feb 2021 8:15 PM GMT

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍; എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ വഴിവിട്ട നിയമനങ്ങള്‍
X

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഡ്കോയില്‍ ഉള്‍പ്പെടെ നടന്നത് വഴിവിട്ട നിയമനങ്ങളെന്ന് രേഖകള്‍. 2016ലെ സിഎജി റിപ്പോര്‍ട്ടിലാണ് ക്രമവിരുദ്ധമായ നിയമനങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കുന്നത്. എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പിഎസ്.സിയെ നോക്കുകുത്തിയാക്കി നിയമനങ്ങള്‍ നടന്നത്.

പിന്‍വാതില്‍ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫിന്റെ കാലത്ത് നടന്ന ക്രമവിരുദ്ധ നിയമനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിഡ്കോയില്‍ ഉള്‍പ്പെടെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളാണ് 2016ലെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൊതുമരാമത്ത് വകുപ്പിലും ആറ് പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 1686 കരാര്‍ ജീവനക്കാരെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചത്. സിഡ്കോയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റിലുമായി നടന്ന 161 സ്ഥിരനിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പികെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരിക്കെയാണ് നിയമനങ്ങള്‍. 2015 ഓഗസ്റ്റില്‍ കിറ്റ്കോ വഴി സിഡ്കോയില്‍ 11 നിര്‍മാണ യൂണിറ്റുകളിലായി 157 ജോലിക്കാരെ റിക്രൂട്ട് ചെയ്തു. നിയമനങ്ങള്‍ റിയാബിന് വിടണമെന്നുള്ള വ്യവസായവകുപ്പിന്റെ ഉത്തരവ് ലംഘിച്ചായിരുന്നു ഇത്. വെറും 40 ഒഴിവുകള്‍ മാത്രം ഉണ്ടായിരിക്കെയാണ് നാലിരട്ടിയോളം അധികം നിയമനങ്ങള്‍.

നിയമന വേളയില്‍ 120 പ്യൂണ്‍ തസ്തിക തൊഴിലാളി വിഭാഗത്തിലാക്കിയതോടെ ആകെ നിയമനം 160 ആയി. സിഡ്കോയിലെ പ്യൂണ്‍ നിയമനം പിഎസ്്സി വഴി ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ പിഎസ്്സിയുടെ അനുമതിയില്ലാതെ പ്യൂണ്‍ തസ്തികയില്‍ മാറ്റം വരുത്തി നേരിട്ട് നിയമനം നടത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഏറെക്കാലമായി പ്രവര്‍ത്തിക്കാതിരുന്നതും പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശം ഇല്ലാതിരുന്നതുമായ നിര്‍മാണ യൂണിറ്റുകളിലായിരുന്നു നിയമനങ്ങള്‍. നിര്‍മാണ യൂണിറ്റുകളിലേക്കായി റിക്രൂട്ട് ചെയ്തവരെ പിന്നീട് മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് നിയമിച്ചത്. നിയമനങ്ങളിലൂടെ സര്‍ക്കാരിന് ഉണ്ടായത് 2.30 കോടിരൂപയുടെ അധിക ബാധ്യത. റിക്രൂട്ടിംഗില്‍ മാത്രമല്ല, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയതിലും ക്രമക്കേട് നടന്നതായി സിഎജി കണ്ടെത്തി.

പിഎസ്്സിയുടെ മാര്‍ഗനിര്‍ദേശം മറികടന്ന് ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയ്ക്ക് പരമാവധി മാര്‍ക്ക് ആകെ മാര്‍ക്കിന്റെ അന്‍പത് ശതമാനമാക്കി. ഇതോടെ എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ സെലക്ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുകയും കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ ഇടംപിടിക്കുകയും ചെയ്തു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ റിയാബിന്റെ പ്രതിനിധിയെ ഒഴിവാക്കി, സിഡ്കോയില്‍ നിന്ന് തന്നെ മൂന്ന് പേരയും ഉള്‍പ്പെടുത്തി. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് കേരളയിലും പിഎസ്്സിയെ മറികടന്ന് നിയമനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story