കടയ്ക്കാവൂര്‍ പോക്സോ കേസ്: കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ഇരയായ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്കി. വിവാദമായ കടയ്ക്കാവൂര്‍ കേസില്‍ ഐജി ഹര്‍ഷിത അട്ടലൂരി അന്വേഷണം ഏറ്റെടുത്തിന് പിന്നാലെയാണ് ഇരയായ 14കാരന് വീണ്ടും വൈദ്യ പരിശോധന നടത്താന്‍ പൊലീസ് തയ്യാറാകുന്നത്. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന് സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കത്ത് നല്‍കിയത്. കേസ് ഡയറി ഐജിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്ഐയില് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. […]

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ഇരയായ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്കി. വിവാദമായ കടയ്ക്കാവൂര്‍ കേസില്‍ ഐജി ഹര്‍ഷിത അട്ടലൂരി അന്വേഷണം ഏറ്റെടുത്തിന് പിന്നാലെയാണ് ഇരയായ 14കാരന് വീണ്ടും വൈദ്യ പരിശോധന നടത്താന്‍ പൊലീസ് തയ്യാറാകുന്നത്. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന് സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കത്ത് നല്‍കിയത്.
കേസ് ഡയറി ഐജിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്ഐയില് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സ്വാധീനത്തിന് വഴങ്ങി കള്ള കേസ് എടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇവരുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം, കേസില്‍ പരാതിക്കാരിയുടെ ഭാഗത് തന്റെ പേര് നല്‍കിയതിനെതിരെ ശിശുക്ഷേമസമിതി അധ്യക്ഷ എന്‍ സുനന്ദ ഡിജിപിക്കും, ദക്ഷിണാ മേഖലാ ഐജിക്കും, ആഭ്യന്തര സെക്രട്ടറിയ്ക്കും പരാതി നല്കി. പോക്സോ കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിക്കും.
14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയെ പോലീസ് കഴിഞ്ഞ മാസം 22ന് അറസ്റ്റ് ചെയ്യുന്നത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. ജില്ലാ ശിശുക്ഷേമസമിതി നവംബര്‍ 30ന് റിപ്പോര്‍ട്ട് പൊലീസിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പിതാവ് മകനെ മര്‍ദ്ദിച്ചാണ് അമ്മയ്ക്കെതിരെ പരാതി പറയിച്ചതെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ബന്ധം ഒഴിയാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും വീട്ടുകാര്‍ പറഞ്ഞു. പ്രതിയായ യുവതി അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.