Top

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യരംഗം ചിത്രീകരിച്ച് വീഡിയോ; യൂട്യൂബര്‍ അറസ്റ്റില്‍

ആത്മഹത്യാരംഗം സാഹസികമായി ചിത്രീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ അറസ്റ്റില്‍. ആയിരകണക്കിന് ഫോളേവേഴ്‌സുള്ള യുട്യൂബര്‍ ഇഫി ഖാനാണ് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ രംഗം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ അറസ്റ്റിലായത്. മുംബൈയിലെ ബാന്ദ്രയിലാണ് ഇഫി ഖാന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. ബന്ദ്രയിലേയും ഖാരിലേയും റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കുകളിലാണ് വിവാദ ആത്മഹത്യ രംഗങ്ങള്‍ ഖാന്‍ ചിത്രീകരിച്ചത്. ഒരു സാമൂഹമാധ്യമ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് കേസെടുക്കുകയും ഖാനെ […]

25 July 2021 4:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യരംഗം ചിത്രീകരിച്ച് വീഡിയോ; യൂട്യൂബര്‍ അറസ്റ്റില്‍
X

ആത്മഹത്യാരംഗം സാഹസികമായി ചിത്രീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ അറസ്റ്റില്‍. ആയിരകണക്കിന് ഫോളേവേഴ്‌സുള്ള യുട്യൂബര്‍ ഇഫി ഖാനാണ് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ രംഗം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ അറസ്റ്റിലായത്.

മുംബൈയിലെ ബാന്ദ്രയിലാണ് ഇഫി ഖാന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. ബന്ദ്രയിലേയും ഖാരിലേയും റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കുകളിലാണ് വിവാദ ആത്മഹത്യ രംഗങ്ങള്‍ ഖാന്‍ ചിത്രീകരിച്ചത്.

ഒരു സാമൂഹമാധ്യമ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് കേസെടുക്കുകയും ഖാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ബാന്ദ്ര റെയില്‍വേ കമ്മീഷണര്‍ ഖ്വയിസര്‍ ഖാലിദ് അറിയിച്ചു.

ഖാനെപ്പോലെ സ്വാധീനമുള്ള ഒരാള്‍ ഇത്തരം വീഡിയോകള്‍ ഒരിക്കലും പോസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഓണ്‍ ലൈന്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഖാന്‍ പറഞ്ഞത്. ഇത്തരം ഒരു വീഡിയോ താന്‍ ആദ്യമായി ചെയ്യുകയാണെന്നും ഖാന്‍ വ്യക്തമാക്കി. പോലീസിനോടും ഫോളോവേഴ്‌സിനോടും ഖാന്‍ സംഭവത്തില്‍ മാപ്പുപറഞ്ഞു.

തന്റെ വീഡിയോക്ക് രണ്ടാം ഭാഗമുണ്ടെന്നും അതില്‍ ആത്മഹത്യ ഒന്നിനും പരിഹരമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഖാന്‍ അറിയിച്ചു.

Next Story

Popular Stories