ഐഎഫ്എഫ്കെ ഫെബ്രുവരി 10ന്; നാല് മേഖലകളില്‍ ചലച്ചിത്രമേള; ഡെലിഗേറ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25-ാം പതിപ്പ് ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. കേരളത്തിലെ നാല് മേഖലകളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങള്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകും. ഡെലഗേറ്റ് ഫീസ് കുറച്ച് 750 രൂപയാക്കിയെന്നും മന്ത്രി ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് സാഹചര്യം മനസിലാക്കി മാത്രമേ തീരുമാനം എടുക്കു. ഉടന്‍ തീരുമാനം എടുക്കില്ല. എ കെ ബാലന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും […]

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25-ാം പതിപ്പ് ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. കേരളത്തിലെ നാല് മേഖലകളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങള്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകും. ഡെലഗേറ്റ് ഫീസ് കുറച്ച് 750 രൂപയാക്കിയെന്നും മന്ത്രി ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് സാഹചര്യം മനസിലാക്കി മാത്രമേ തീരുമാനം എടുക്കു. ഉടന്‍ തീരുമാനം എടുക്കില്ല.
എ കെ ബാലന്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റുകളുടെ എണ്ണം ഒരു സ്ഥലത്ത് 1500 ആയി ചുരുക്കും. ഡെലഗേറ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമേ മേളയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
25-ാമത് ഐഎഫ്എഫ്കെയില് നിരവധി മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മത്സരത്തിലേക്ക് ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്നത്തെ മലയാള സിനിമ എന്ന വിഭാഗത്തിലാണ് ‘ലൗ’, ‘സീ യൂ സൂണ്‍’, ‘വാങ്ക്’, ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ തുടങ്ങി 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.