Top

രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറക്കം; സമാപന ചടങ്ങ് ഇന്ന്

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് പാലക്കാട് വെച്ച് കൊടിയിറക്കം. വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിക്കാണ് പാലക്കാട് പ്രിയ തിയറ്ററില്‍ വെച്ച് സമാപന ചടങ്ങ് നടക്കുക. ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലാണ് ചടങ്ങിന്റെ അധ്യക്ഷന്‍. ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ ബീനാ പോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ സിബി മലയില്‍, വി കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരും പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് […]

5 March 2021 1:31 AM GMT
ഫിൽമി റിപ്പോർട്ടർ

രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറക്കം; സമാപന ചടങ്ങ് ഇന്ന്
X

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് പാലക്കാട് വെച്ച് കൊടിയിറക്കം. വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിക്കാണ് പാലക്കാട് പ്രിയ തിയറ്ററില്‍ വെച്ച് സമാപന ചടങ്ങ് നടക്കുക. ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലാണ് ചടങ്ങിന്റെ അധ്യക്ഷന്‍.

ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ ബീനാ പോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ സിബി മലയില്‍, വി കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരും പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

മേളയുടെ അവസാന ദിവസത്തില്‍ പാലാക്കാട്ട് 19 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വ്യാഴ്ാഴ്ച്ച മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ കാണാനുള്ള ഓട്ടത്തിലായിരുന്നു സിനിമ പ്രേമികള്‍. മത്സരവിഭാഗത്തിലുള്ള ചുരുളി, ഹാസ്യം എന്നീ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ‘കയറ്റവും’ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ചലച്ചിത്ര മേളയുടെ പാലക്കാട് എഡിഷനില്‍ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത് ഉള്‍പ്പെടെ 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വൈഫ് ഓഫ് എ സ്‌പൈ, ദി മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍, ക്വാ വാഡിസ് എഡ, ഡിയര്‍ കോമ്രേഡ്‌സ്, റോം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതേസമയം ചുരുളി, ഹാസ്യം, ബിരിയാണി തുടങ്ങിയ ചിത്രങ്ങള്‍ക്കും മേളയില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു.

Next Story