Top

ഇരയോട് ‘മാന്യമായി പെരുമാറിയാല്‍’ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനാവില്ല സുപ്രീം കോടതി

ഇരയോടുള്ള പെരുമാറ്റം മാന്യമായാല്‍ തട്ടിക്കൊണ്ട് പോയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തട്ടിക്കൊണ്ട് പോയ വ്യക്തി ആക്രമിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ ചെയ്യാതിരിക്കുകയും ഇരയെ നന്നായി പരിപാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഐപിസി 364 എ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവര്‍ക്ക് കീഴ്‌കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചില്ലെന്നാരോപിച്ച് പിതാവ് നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ഐപിസി 364എ പ്രകാരം പ്രതിക്കെതിരെ […]

1 July 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരയോട് ‘മാന്യമായി പെരുമാറിയാല്‍’ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനാവില്ല സുപ്രീം കോടതി
X

ഇരയോടുള്ള പെരുമാറ്റം മാന്യമായാല്‍ തട്ടിക്കൊണ്ട് പോയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തട്ടിക്കൊണ്ട് പോയ വ്യക്തി ആക്രമിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ ചെയ്യാതിരിക്കുകയും ഇരയെ നന്നായി പരിപാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഐപിസി 364 എ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവര്‍ക്ക് കീഴ്‌കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചില്ലെന്നാരോപിച്ച് പിതാവ് നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

ഐപിസി 364എ പ്രകാരം പ്രതിക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ വ്യക്തിയെ തട്ടിക്കൊണ്ട് പോകുക അല്ലെങ്കില്‍ തടവില്‍ പാര്‍പ്പിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പിക്കുക, മോചന ദ്രവ്യം നല്‍കിയില്ലെങ്കില്‍ ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ സുപ്രധാന കാര്യങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടണം. തട്ടിക്കൊണ്ട് പോവലിന് ഒപ്പം മറ്റ് രണ്ടും മൂന്നും നിബന്ധനകള്‍ കൂടി തെളിയിക്കപ്പെടണം. അല്ലാത്ത പക്ഷം ജീവപര്യന്തം നിലനില്‍ക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ആന്ധ്ര പ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കനാ സ്വദേശിയായ ഷെയ്ഖ് അഹമ്മദാണ് സുപ്രീം കോടതിയെ പരിഗണിച്ചത്. ആറാം ക്ലാസുകാരിയായ മകളെ 2011ല്‍ ഓട്ടോ ഡ്രൈറായ അഹമ്മദ് തട്ടിക്കൊണ്ട് പോയതാണ് നടപടിക്ക് ആസ്പദമായ സംഭവം. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയത്. മോചന ദ്രവ്യം നല്‍കുന്നതിനിടെ പ്രതി പൊലീസ് പിടിയിലായവുകയും ചെയ്തു. എന്നാല്‍ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, മോചന ദ്രവ്യം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും തെളിഞ്ഞിരുന്നു. എന്നാല്‍ ജീവപര്യന്തത്തിന് ആധാരമായ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് കീഴ്‌കോടതി വ്യക്തമാക്കുകയും ചെയ്തു. ഈ വിധിയാണ് ഇപ്പോള്‍ സുപ്രിം കോടതി അംഗീകരിച്ചത്.

Next Story