ക്ലേശമില്ലെങ്കില് സന്തോഷം ആസ്വദിക്കാനാകില്ലെന്ന് പെട്രോള്‍ വില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രി
ഒരു ക്ലേശവും അനുഭവിക്കുന്നില്ലെങ്കില്‍ സന്തോഷം ആസ്വദിക്കാന്‍ കഴിയില്ലെന്ന് വര്‍ദ്ധിക്കുന്ന പെട്രോള്‍ വില സംബന്ധിച്ച ചോദ്യത്തിന് മധ്യപ്രദേശ് മന്ത്രിയായ ഓം പ്രകാശ് സക്ലേച്ചയാണ് വില വര്‍ദ്ധിക്കുന്നതിനെ ഇത്തരത്തില്‍ ന്യായീകരിച്ചത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വില സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ക്ലേശങ്ങള്‍ നിങ്ങളെ നല്ലകാലത്തെ സന്തോഷത്തെ ഓര്‍മ്മിപ്പിക്കുമെന്നും ക്ലേശങ്ങളൊന്നുമില്ലെങ്കില് സന്തോഷം ആസ്വദിക്കാന്‍ കഴിയില്ലെന്നും മന്ത്രിയുടെ മറുപടി. രാജ്യത്തെ നാലു മെട്രോനഗരങ്ങളിലും നൂറുകടന്ന് വീണ്ടും പെട്രോള്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പ്രതിഷേധം വിളിച്ചുവരുത്തുന്ന മറുപടിയെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ കുത്തനെ വര്‍ദ്ധിക്കുന്ന […]
11 July 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഒരു ക്ലേശവും അനുഭവിക്കുന്നില്ലെങ്കില്‍ സന്തോഷം ആസ്വദിക്കാന്‍ കഴിയില്ലെന്ന് വര്‍ദ്ധിക്കുന്ന പെട്രോള്‍ വില സംബന്ധിച്ച ചോദ്യത്തിന് മധ്യപ്രദേശ് മന്ത്രിയായ ഓം പ്രകാശ് സക്ലേച്ചയാണ് വില വര്‍ദ്ധിക്കുന്നതിനെ ഇത്തരത്തില്‍ ന്യായീകരിച്ചത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വില സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ക്ലേശങ്ങള്‍ നിങ്ങളെ നല്ലകാലത്തെ സന്തോഷത്തെ ഓര്‍മ്മിപ്പിക്കുമെന്നും ക്ലേശങ്ങളൊന്നുമില്ലെങ്കില് സന്തോഷം ആസ്വദിക്കാന്‍ കഴിയില്ലെന്നും മന്ത്രിയുടെ മറുപടി.
രാജ്യത്തെ നാലു മെട്രോനഗരങ്ങളിലും നൂറുകടന്ന് വീണ്ടും പെട്രോള്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പ്രതിഷേധം വിളിച്ചുവരുത്തുന്ന മറുപടിയെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ കുത്തനെ വര്‍ദ്ധിക്കുന്ന പെട്രോള്‍ വില പിടിച്ചുകെട്ടുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചത് മന്ത്രിയെ കൂടുതല്‍ പ്രകോപിതനാക്കി. മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ”കോണ്‍ഗ്രസിന്് 40 വര്‍ഷം വേണ്ടിവന്നു പോളിയോ വാക്സിനേഷന് നടത്തുന്നതിന.് എന്നാല്‍ മോദി വെറും ഒരുവര്‍ഷം കൊണ്ട് വാക്സിന് കണ്ടെത്തിയെന്നും”’ മന്ത്രി സക്ലേച്ച അഭിപ്രായപ്പെട്ടു.