Top

‘ശശീന്ദ്രനുണ്ടെങ്കില്‍ നിയമസഭ തടസ്സപ്പെടുത്തും’; ഭീഷണിയുമായി യുവമോര്‍ച്ച

മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. മന്ത്രി നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി. കുണ്ടറ പീഡനപരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ കെ […]

21 July 2021 4:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ശശീന്ദ്രനുണ്ടെങ്കില്‍ നിയമസഭ തടസ്സപ്പെടുത്തും’; ഭീഷണിയുമായി യുവമോര്‍ച്ച
X

മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. മന്ത്രി നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.

കുണ്ടറ പീഡനപരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ കെ ശശീന്ദ്രന്‍ രാജിവെച്ച് പുറത്തുപോകണമെന്നും യുവമോര്‍ച്ചാ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

‘കേസില്‍ ഗുരുതരമായ ഈടപെടലാണ് എ കെ ശശീന്ദ്രന്‍ നടത്തിയിരിക്കുന്നത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയാണ് പീഡനവിവരം മറിച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ശശീന്ദ്രന്‍ പറയുന്നത് കള്ളമാണ്’, പ്രഫുല്‍ പറഞ്ഞു.

ALSO READ: ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല; രാജി വേണ്ടെന്ന് ധാരണ; സിപിഐഎമ്മിന്റേയും പിന്തുണ

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതല്‍ പരാതിക്കാരിയായ പെണ്‍കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമയും പെണ്‍കുട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രികൂടിയിടപ്പെട്ടാണ് കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടായതെന്നും പ്രഫുല്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘എന്റെ കൈയ്യില്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ട’; എകെ ശശീന്ദ്രന്റെ രാജിയില്‍ എ വിജയരാഘവന്‍

Next Story