Top

പെഗാസസില്‍ ചര്‍ച്ചയില്ലെങ്കില്‍ 267ാംവകുപ്പ് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ പ്രതിപക്ഷം നൽകിയത് 15 നോട്ടീസുകള്‍

പെഗാസസില്‍ ആര്‍ട്ടിക്കിള്‍ 267 പ്രകാരം ചര്‍ച്ച നടത്തണമെന്നും അല്ലാത്ത പക്ഷം ഭരണഘടനയില്‍ നിന്ന് ഈ വകുപ്പ് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ ആനന്ദ് ശര്‍മ്മ. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാജ്യസഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സഭാ അധ്യക്ഷന് പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷം നല്കിയ 15 നോട്ടീസുകളും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കെയ്യ നായുഡു പിരിണിച്ചില്ല. ഇന്നലേയും പ്രതിപക്ഷം നല്കിയ 17 നോട്ടീസുകളും ഇത്തരത്തില്‍ പരിഗണിക്കാന്‍ സഭാഅധ്യക്ഷന്‍ […]

20 July 2021 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസില്‍ ചര്‍ച്ചയില്ലെങ്കില്‍ 267ാംവകുപ്പ് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ പ്രതിപക്ഷം നൽകിയത് 15 നോട്ടീസുകള്‍
X

പെഗാസസില്‍ ആര്‍ട്ടിക്കിള്‍ 267 പ്രകാരം ചര്‍ച്ച നടത്തണമെന്നും അല്ലാത്ത പക്ഷം ഭരണഘടനയില്‍ നിന്ന് ഈ വകുപ്പ് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ ആനന്ദ് ശര്‍മ്മ. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാജ്യസഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സഭാ അധ്യക്ഷന് പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷം നല്കിയ 15 നോട്ടീസുകളും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കെയ്യ നായുഡു പിരിണിച്ചില്ല.

ഇന്നലേയും പ്രതിപക്ഷം നല്കിയ 17 നോട്ടീസുകളും ഇത്തരത്തില്‍ പരിഗണിക്കാന്‍ സഭാഅധ്യക്ഷന്‍ തയ്യാറായിരുന്നില്ല. 267ാം വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ കക്ഷികളിലെ നേതാക്കള്‍ നോട്ടീസ് നല്കിയത്. എന്നാല്‍ പെഗാസസ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാവുകയോ പ്രതിപക്ഷ നോട്ടീസുകള്‍ പരിഗണിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ വകുപ്പ് 267 നീക്കം ചെയ്യുകയാവും നല്ലതെന്നാണ് ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. അതേ സമയം വകുപ്പ് 267 ഭരണഘടനയില്‍ ആവശ്യമാണെന്നാണ് വെങ്കെയ്യ നായുഡു ഇതിനോട് പ്രതികരിച്ചത്.

എന്തുകൊണ്ട് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് പരിഗണിച്ച് സഭ മുന്നോട്ടുക്കൊണ്ടുപോയിക്കൂടായെന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ സഭാ കൂടുതല്‍ ബഹളമായതോടെ മാറ്റിവെക്കുകയായിരുന്നു. സഭ പിരിച്ചുവിടുകയാണെന്നും സഭ മുന്നോട്ടുകൊണ്ടുപോകാന്‍ ചിലര്‍ സമ്മതിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടാണ് വെങ്കയ്യ നായിഡു പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്കിയത്.

Next Story