Top

‘വാക്‌സിന്റെ ഡോസ് വിദേശത്ത് എടുത്തെങ്കില്‍ രണ്ടാം ഡോസും അവിടെ തന്നെ വേണം’; യാത്രാ സൗകര്യമുണ്ടെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്നെടുത്ത വാക്‌സിന്‍ ഇവിടുത്തെ വാക്‌സിന്‍ തന്നെയാണോ എന്നത് ഒരു പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ വിദേശത്ത് പോയി തന്നെ ആ വാക്‌സിന്‍ എടുക്കേണ്ടതായി വരും. അതിനുള്ള യാത്രാ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് നിന്നും വാക്‌സിന്‍ എടുത്തവര്‍ വിദേശത്തേക്ക് തിരികെ പോയി അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടെ വാക്‌സിന്‍ എടു്കാന്‍ സാധിക്കു എന്ന പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് നിന്ന് ആദ്യ ഡോസ് […]

8 May 2021 8:27 AM GMT

‘വാക്‌സിന്റെ ഡോസ് വിദേശത്ത് എടുത്തെങ്കില്‍ രണ്ടാം ഡോസും അവിടെ തന്നെ വേണം’; യാത്രാ സൗകര്യമുണ്ടെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി
X

വിദേശത്ത് നിന്നെടുത്ത വാക്‌സിന്‍ ഇവിടുത്തെ വാക്‌സിന്‍ തന്നെയാണോ എന്നത് ഒരു പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ വിദേശത്ത് പോയി തന്നെ ആ വാക്‌സിന്‍ എടുക്കേണ്ടതായി വരും. അതിനുള്ള യാത്രാ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് നിന്നും വാക്‌സിന്‍ എടുത്തവര്‍ വിദേശത്തേക്ക് തിരികെ പോയി അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടെ വാക്‌സിന്‍ എടു്കാന്‍ സാധിക്കു എന്ന പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇവിടെ വരുമ്പോള്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നത് കൊണ്ട് വാക്‌സിന്‍ എടിക്കാന്‍ സാധിക്കാതെ വരുന്നുണ്ടെന്നും അതിലെന്ത് നടപടിയായിരിക്കും സ്വീകരിക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

യാത്രാ പ്രശ്‌നത്തില്‍ ഒരു രോഗിക്ക് മറ്റൊരിടത്തേക്ക് പോയി ചികിത്സിക്കേണ്ട സ്ഥിതി വരുന്നു എങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി പോകുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ചികത്സാ സൗകര്യത്തിനായി ആ വഴി അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുക എന്നതാണ് പ്രധാനം. എങ്കില്‍ ഒരുപാട് പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക് ഡൗണ്‍ ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം. പട്ടിണി വരാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്ന വരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കണം.”

”അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവ് അയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാര്‍പ്പിക്കണം. നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളെ സൈറ്റില്‍ തന്നെ താമസിപ്പിക്കണം. അല്ലെങ്കില്‍ വാഹനത്തില്‍ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.”

”ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാന്‍ ഉണ്ടാവണം. ആംബുലന്‍സ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാന്‍ കഴിയണം. ഒരു പഞ്ചായത്തില്‍ അഞ്ച് വാഹനവും ഒരു നഗരസഭയില്‍ പത്ത് വാഹനവും ഉണ്ടാകണം. വാര്‍ഡ് തല സമിതികളുടെ വശം പള്‍സ് ഓക്‌സിമീറ്റര്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വാര്‍ഡ്തല സമിതിയുടെ കയ്യില്‍ അഞ്ച് ഓക്‌സിമീറ്റര്‍ എങ്കിലും കരുതുന്നത് നല്ലതാണ്. പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഒരു കോര്‍ ടീം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് – നഗരസഭ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍ സെക്രട്ടറി, ആരോഗ്യ സമിതി ചെയര്‍മാന്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്യാം.”

”കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാര്‍ക്കറ്റുകള്‍ ശുചിയാക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ അടിയന്തരമായി എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ എല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും. അതിനുള്ള ശക്തി അവര്‍ക്കുണ്ട്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിക്കും.”

നേരത്തെ, അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും സൗജന്യ വാക്‌സിനും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തില്‍ ആരും പരിഭ്രാന്തിപ്പെടേണ്ടെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും മുഖ്യമന്ത്രി ഹിന്ദിഭാഷയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”സര്‍ക്കാറിന്റെ കൊവിഡ്- ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണം. വാക്‌സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടണം. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്.” ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

Popular Stories