Top

തരൂര്‍ ലോക്‌സഭാ നേതാവായാല്‍ കൊടിക്കുന്നിലിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കിയേക്കും

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതൃപദവിയില്‍ നിന്നും അധിര്‍രജ്ഞന്‍ ചൗധരിയെ മാറ്റിയേക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരേയും പ്രതികരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗഗോയ്, റവനീത് സിംഗ് ബിട്ടു, ഉത്തം കുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു; 72 മരണം, വ്യാപകമായ കൊള്ള ശശി തരൂര്‍ ലോക്‌സഭാ കക്ഷി നേതാവായാല്‍ കൊടിക്കുന്നിലിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാനാണ് സാധ്യത. ഒരാള്‍ക്ക് […]

13 July 2021 8:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തരൂര്‍ ലോക്‌സഭാ നേതാവായാല്‍ കൊടിക്കുന്നിലിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കിയേക്കും
X

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതൃപദവിയില്‍ നിന്നും അധിര്‍രജ്ഞന്‍ ചൗധരിയെ മാറ്റിയേക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരേയും പ്രതികരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗഗോയ്, റവനീത് സിംഗ് ബിട്ടു, ഉത്തം കുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു; 72 മരണം, വ്യാപകമായ കൊള്ള

ശശി തരൂര്‍ ലോക്‌സഭാ കക്ഷി നേതാവായാല്‍ കൊടിക്കുന്നിലിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാനാണ് സാധ്യത. ഒരാള്‍ക്ക് ഒരു പദവി നയം കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ കൊടിക്കുന്നിനിലും ബാധകമാണ്. ഈ സാഹചര്യത്തില്‍ ചീഫ് വിപ്പ് പദവിയില്‍ നിന്നും മാറ്റിയാലും അദ്ദേഹം എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എന്നീ പദവികളില്‍ തുടരും.

ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച്ച തീരുമാനമുണ്ടായേക്കും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. ലോക്സഭയുടെ വര്‍ഷകാല സമ്മേളം ജൂലൈയില്‍ നടക്കാനിരിക്കെയാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന്റെ ശക്തമായ മുഖം കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത്. ബംഗാളില്‍ മമതയുടേയും തൃണമൂലിന്റേയും കടുത്ത വിമര്‍ശകനായ ചൗധരി ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്ത് ഇരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലുകളാണ് പുതിയ മാറ്റത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്‍ ഇന്ന് ഹാജരാവും; ചോദ്യം ചെയ്യല്‍ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍

ബി ജെ പിയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ലോക്സഭയിലും പുറത്തും പിന്തുണയ്ക്കാനുള്ള നീക്കത്തിന് ചൗധരിയുടെ സ്ഥാനം തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ ലോക്സഭയില്‍ കടുത്തനിലപാടെടുക്കുമെന്നാണ് സൂചന. ചൗധരിയെ മാറ്റുന്നതോടെ തൃണമൂലിനൊപ്പം ലോക്സഭയില്‍ ഇക്കാര്യങ്ങളിലെല്ലാം ഒന്നിച്ച് നില്ക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Next Story